നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Periya Twin Murder| പെരിയ ഇരട്ടക്കൊലപാതകത്തിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമനെ സിബിഐ പ്രതിചേർത്തു

    Periya Twin Murder| പെരിയ ഇരട്ടക്കൊലപാതകത്തിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമനെ സിബിഐ പ്രതിചേർത്തു

    സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കുഞ്ഞിരാമൻ. പ്രതികൾക്ക് കുഞ്ഞിരാമൻ സഹായം നല്‍കിയതായി സിബിഐ പറയുന്നു.

    • Share this:
      കാസർഗോഡ് (Kasargod) പെരിയയിൽ (Periya) യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‍ലാലിനെയും കൊലപ്പെടുത്തിയ കേസിൽ ഉദുമ മുൻ എംഎൽഎ (Uduma) കെ വി കുഞ്ഞിരാമനെ (KV Kunhiraman) സിബിഐ (CBI) പ്രതിചേർത്തു. സിപിഎം (CPM) കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കുഞ്ഞിരാമൻ. പ്രതികൾക്ക് കുഞ്ഞിരാമൻ സഹായം നല്‍കിയതായി സിബിഐ വ്യക്തമാക്കി. കേസിൽ കുഞ്ഞിരാമനെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു.

      കഴിഞ്ഞ ഒക്ടോബറിലാണ് സിബിഐയുടെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തി കുഞ്ഞിരാമനെ ചോദ്യം ചെയ്തത്. പെരിയ ഇരട്ട കൊലക്കേസിലെ പ്രതികൾ സഞ്ചരിച്ച കാർ ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തി പ്രതികളെ മോചിപ്പിക്കുകയും വാഹനം തട്ടിയെടുക്കുകയും ചെയ്തതായി ആരോപണമുയർന്നിരുന്നു. 2019 ഫെബ്രുവരി 18ന് രാത്രി സജി ജോർജ് അടക്കുള്ള വരെ മോചിപ്പിച്ചെന്നായിരുന്നു ആരോപണം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് സംഘവും കുഞ്ഞിരാമനെ ചോദ്യം ചെയ്തിരുന്നു.

      അതേസമയം, കേസുമായി ബന്ധുപ്പെട്ട് സി.ബി.ഐ ബുധനാഴ്ച അറസ്റ്റ് ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് (രാജു), സിപിഎം പ്രവർത്തകരായ സുരേന്ദ്രൻ (വിഷ്ണു സുര), ശാസ്താ മധു, ഹരിപ്രസാദ്, റെജി വർഗീസ് എന്നിവരെ റിമാൻഡ് ചെയ്തു. 5 പേരും ഗൂഢാലോചനയിൽ നേരിട്ടു ബന്ധമുള്ളവരാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

      പ്രതികൾക്ക് ആയുധങ്ങൾ എത്തിച്ചു നൽകിയത് റജി വർഗ്ഗീസാണ്. സുരേന്ദ്രൻ കൃപേഷിന്റെയും ശരത് ലാലിന്റെയും നീക്കങ്ങൾ സംബന്ധിച്ച് വിവരം കൈമാറി. ബ്രാഞ്ച് സെക്രട്ടറി രാജുവിനും കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെന്ന് കണ്ടെത്തൽ.
      കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 14 പേർ അടക്കം ആകെ 19പേർ പ്രതികളായി. ഉദുമ മുൻ ഏരിയ സെക്രട്ടറി കെ.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവർ ജാമ്യത്തിലാണ്.

      Also Read- Samastha| മുസ്ലിം ലീഗിനെ തള്ളി സമസ്ത; വഖഫ് നിയമനത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന് ജിഫ്രി തങ്ങള്‍

      2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ, കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം റദ്ദാക്കിയത്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കേസ് ഡയറി പരിശോധിക്കാതെ ഹര്‍ജിക്കാരുടെ വാദങ്ങള്‍ മാത്രം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു സര്‍ക്കാര്‍ ഹർജിയില്‍ ചൂണ്ടിക്കാട്ടിയത്.

      ഹര്‍ജിക്കാര്‍ ആവശ്യപ്പെടാതെയാണ് കുറ്റപത്രം റദ്ദാക്കിയത്. അനുമാനങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിധി നിയമപരമായി നിലനില്‍ക്കില്ല. ഭരണമുന്നണി അംഗങ്ങളായ പാര്‍ട്ടിക്കാരാണ് പ്രതികള്‍ എന്നതുകൊണ്ടു മാത്രം അന്വേഷണം ശരിയല്ലെന്ന് പറയാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

      പെരിയ കേസ് സിബിഐക്ക് കൈമാറിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം തടസ്സഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും കേസ് ഡയറി സിബിഐക്ക് കൈമാറാത്ത ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ കോടതിയലക്ഷ്യ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. സര്‍ക്കാര്‍ വാദം മാത്രം കേട്ട് സിബിഐ അന്വേഷണം സ്റ്റേ ചെയ്യരുതെന്നും തങ്ങൾക്ക് പറയാനുള്ളതു കൂടി കേള്‍ക്കണമെന്നുമാണ് സുപ്രീം കോടതിയില്‍ കുടുംബം ആവശ്യപ്പെട്ടിരുന്നത്.
      Published by:Rajesh V
      First published:
      )}