News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 13, 2021, 11:27 AM IST
karipur airport
മലപ്പുറം:
കരിപ്പൂർ വിമാനത്താവളത്തിൽ സി.ബി.ഐ- ഡി.ആർ.ഐ സംഘങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. പരിശോധനയുമായി ബന്ധപ്പെട്ട് നാലു കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. മൂന്നു ലക്ഷത്തിത്തിലേറെ രൂപയും സ്വർണവും പരിശോധനയിൽ കണ്ടെടുത്തു.
ചൊവ്വാഴ്ച പുലർച്ചെ തുടങ്ങിയ പരിശോധന 24 മണിക്കൂറോളം നീണ്ടു.
കരിപ്പൂരിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണക്കടത്ത് സംഘങ്ങൾക്ക് സഹായം ചെയ്യുന്നെന്ന പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു സി.ബി.ഐ -ഡി.ആർ.ഐ ഉദ്യോഗസ്ഥരുടെ രഹസ്യ നടപടി. കസ്റ്റംസിൻ്റെ ഡ്യൂട്ടി ഓഫീസിൽ നിന്നാണ് 623 ഗ്രാം സ്വർണമാണ് സി.ബി.ഐ പിടിച്ചെടുത്തത്. മൂന്നര ലക്ഷം രൂപയും ഉദ്യോഗസ്ഥരിൽ നിന്നും കണ്ടെടുത്തു.
Also Read
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ റെയ്ഡ്; കസ്റ്റംസ് ഓഫീസറില്‍ നിന്ന് മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്നും 750 ഗ്രാം സ്വർണവും വിദേശ സിഗരറ്റ് പെട്ടികളും സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്. യാത്രക്കാരെ പാസ്പോർട്ട് വാങ്ങി വച്ചശേഷം സി.ബി.ഐ വിട്ടയച്ചു .കരിപ്പൂരിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിലും സി.ബി.ഐ റെയ്ഡ് നടത്തി. കസ്റ്റഡിയിലുള്ള ഉദ്യോഗസ്ഥരെ വിശദമായി ചോദ്യം ചെയ്ത ശേഷമാകും തുടർ നടപടികൾ.
Published by:
Aneesh Anirudhan
First published:
January 13, 2021, 11:27 AM IST