ISRO ചാരക്കേസ് ഗൂഢാലോചന കേസിൽ CBI എഫ്ഐആര്‍ സമര്‍പ്പിച്ചു; സിബി മാത്യൂസും ആർ ബി ശ്രീകുമാറും ഉൾപ്പെടെ 18 പ്രതികള്‍
ISRO ചാരക്കേസ് ഗൂഢാലോചന കേസിൽ CBI എഫ്ഐആര്‍ സമര്‍പ്പിച്ചു; സിബി മാത്യൂസും ആർ ബി ശ്രീകുമാറും ഉൾപ്പെടെ 18 പ്രതികള്‍
ഗൂഢാലോചന കേസില്‍ തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ സിബിഐ എഫ്ഐആർ സമര്‍പ്പിച്ചു. കേരള പൊലീസിലെയും ഐബിയിലെയും ഉദ്യോഗസ്ഥരടക്കം 18 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.
സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ, നമ്പി നാരായണൻ
Last Updated :
Share this:
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസും ആര് ബി ശ്രീകുമാറും കെ കെ ജോഷ്വയും അടക്കമുള്ളവര്‍ പ്രതികള്‍. ഗൂഢാലോചന കേസില്‍ തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ സിബിഐ എഫ്ഐആർ സമര്‍പ്പിച്ചു. കേരള പൊലീസിലെയും ഐബിയിലെയും ഉദ്യോഗസ്ഥരടക്കം 18 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.
ചാരക്കേസില്‍ നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീംകോടതിയാണ് സിബിഐക്ക് നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മേയ് മാസത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നമ്പി നാരായണന് അടക്കമുള്ളവരെ കേസില്‍ ഉള്‍പ്പെടുത്തി എന്നാരോപിക്കപ്പെടുന്നവരുടെ കൃത്യമായ പട്ടിക തയാറാക്കിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അന്നത്തെ പേട്ട സിഐ ആയിരുന്ന എസ് വിജയനാണ് എഫ്ഐആറിലെ ഒന്നാം പ്രതി. പേട്ട എസ് ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്ത് രണ്ടാം പ്രതിയാണ്. തിരുവനനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന വി ആര് രാജീവനാണ് മൂന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും കെ കെ ജോഷ്വ അഞ്ചാം പ്രതിയും ഐ ബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര് ബി ശ്രീകുമാര്‍ ഏഴാം പ്രതിയുമാണ്.
നേരത്തെ, കേസ് അന്വേഷിച്ച സിബിഐ നമ്പി നാരായണന് അടക്കമുള്ളവര്‍ക്കെതിരായ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു. അതിനേ തുടര്‍ന്ന് നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇത് സംബന്ധിച്ച് നടന്ന ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന ഡി കെ ജയിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതി സമിതി രൂപികരിച്ചിരുന്നു.
ജയിൻ കമ്മറ്റി വിശദമായ പരിശോധന നടത്തി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് സിബിഐ അന്വേഷണത്തിന് പരമോന്നത കോടതി ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.