CSR ഫണ്ടിൽ തിരിമറി നടത്തിയെന്ന് പരാതി; KITCO മുൻ എം.ഡി അടക്കമുള്ളവരുടെ വീട്ടിൽ CBI റെയ്ഡ്

സി.എസ്.ആർ ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപ തിരിമറി നടത്തിയെന്ന കേസിലാണ് നടപടി

CBI

CBI

  • Share this:
കൊച്ചി: കിറ്റ് കോ മുൻ എംഡി സിറിയക് ഡേവിസ് അടക്കമുള്ളവരുടെ വീട്ടിൽ CBI റെയ്ഡ് നടത്തി. സി.എസ്.ആർ ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപ തിരിമറി നടത്തിയെന്ന കേസിലാണ് നടപടി. റെയ്‌ഡിൽ കേസുമായി ബന്ധപ്പെട്ട പല രേഖകളും കണ്ടെടുത്തയാണ് സൂചന. കിറ്റ്കോയിലെ ക്രമക്കേടുകളെ കുറിച്ചുള്ള പരാതിയിലാണ് തുടർ നടപടികൾ.

കിറ്റ്കോയിൽ ക്രമക്കേട് നടന്നതായാണ് സിബിഐയുടെ പ്രത്യേക അന്വേഷണത്തിലും വ്യക്തമായത്. ആദിവാസി ക്ഷേമത്തിനായി മാറ്റിവെച്ച തുക വിവിധ സംഘടനകൾക്ക് വീതിച്ചു നൽകിയെന്നായിരുന്നു പരാതി. ആദിവാസികൾക്ക് ഈറ്റ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും തേനീച്ച വളർത്തൽ പരിശീലനത്തിനും തുക ഉപയോഗിച്ചെന്നായിരുന്നു രേഖകൾ.

Also read: Muthoottu Mini Group | നികുതി അടയ്ക്കാൻ മാർഗമില്ലെന്ന് മുത്തൂറ്റ് മിനി ഗ്രൂപ്പ് എം.ഡി. റോയി മാത്യു; അടച്ചില്ലെങ്കിൽ അറസ്റ്റെന്ന് കസ്റ്റംസ്

രാജഗിരി കോളെജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെ, രാജഗിരി എഡ്യൂക്കേഷണല്‍ ആള്‍ട്ടര്‍നേറ്റീവ് ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസ് സൊസൈറ്റി (റീച്ച്) ക്ക് കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ പഠനവും സേവനവും നടത്താനാണ് കിറ്റ്‌കോ പണം അനുവദിച്ചത്. 2015 മുല്‍ 2018 വരെ മൂന്നുവര്‍ഷത്തേക്ക് 75 ലക്ഷം രൂപയോളം കമ്പനി അനുവദിച്ചു. ഈ പണം രാജഗിരിക്ക് നല്‍കി. അവര്‍ പഠനങ്ങള്‍ക്ക് വിനിയോഗിച്ചെന്നാണ് കിറ്റ്‌കോ രേഖകള്‍.

Also Read: Covid 19 | സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കോവിഡ്; 628 പേർക്ക് ഉറവിടമറിയാതെ രോഗം; 21 മരണം

എന്നാല്‍, ഇത് സംബന്ധിച്ച വിവരാവകാശ രേഖകളില്‍ അപേക്ഷ പോലും നല്‍കാതെയാണ് രാജഗിരിക്ക് കിറ്റ്‌കോ ഇത്രയും തുക അനുവദിച്ചതെന്നാണ് പറയുന്നത്. വിവരാവകാശ നിയമപ്രകാരം എന്‍. ശിവകുമാര്‍ കിറ്റ്‌കോയില്‍നിന്നും ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍നിന്നും നേടിയ രേഖകള്‍ പ്രകാരം, 2018 ഏപ്രിലിലാണ് കോളെജ് സിഎസ്ആറില്‍നിന്ന് സഹായത്തിന് ആദ്യമായി അപേക്ഷിച്ചത്. എന്നാല്‍ 2015 മുതല്‍ കമ്പനി പണം നല്‍കിയതായാണ് രേഖകള്‍.

അതായത് അപേക്ഷ പോലും ഇല്ലാതെയാണ് പണം കൊടുത്തത്. ഇതുസംബന്ധിച്ച് കിറ്റ്‌കോയുടെ 2016 മുതല്‍ മൂന്നുവര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശവുമുണ്ട്. കേസിൽ കിറ്റ്കോയുടെ ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കി നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സി.എസ്.ആർ സഹായം സ്വീകരിക്കാൻ വഴിവിട്ട് മാർഗ്ഗം സ്വീകരിച്ച സംഘടനകളും സ്ഥാപനങ്ങളും ഇതോടെ വിവാദത്തിലായിരിക്കയാണ്.
Published by:user_49
First published:
)}