കോഴിക്കോട്: പെരിയയിലെ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള. സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ ഇരകള്‍ക്ക് നീതി കിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സിപിഎം നേതാക്കള്‍ പ്രതികളായ എല്ലാ കൊലപാതക കേസുകളും സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് സുരേഷ് ഗോപി എംപിയും ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കവെയാണ് സുരേഷ്ഗോപി ഇക്കാര്യം ആവശ്യപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥനാണെങ്കിലും അദ്ദേഹത്തെ നിയന്ത്രിക്കുന്നവരെ വിശ്വാസമില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
Also Read കമ്മ്യൂണിസ്റ്റുകളുടെ നവമാധ്യമ കമ്മറ്റിയൊക്കെ ശോകമോ? "
കേസ് സിബിഐ ഏറ്റെടുക്കണമെന്ന ആവശ്യമുന്നയിച്ച് കോണ്‍ഗ്രസും യുഡിഎഫ് നേതാക്കളും നേരത്തെ രംഗത്തെത്തിയിരുന്നു. സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രചാരണസമിതി ചെയര്മാന് കെ.മുരളീധരന് എംഎല്‍എയും വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: P s sreedharan pillai, Periya Youth Congress Murder, Suresh Gopi, പി.എസ് ശ്രീധരൻപിള്ള, പെരിയ ഇരട്ടക്കൊലപാതകം, സുരേഷ് ഗോപി