HOME » NEWS » Kerala » CBI TEAM RAIDED THE CPM OFFICE IN CONNECTION WITH THE PERIYA TWIN MURDER CASE AA TV KVB

പെരിയ ഇരട്ടക്കൊലപാതകം: സി.ബി.ഐ സംഘം സി.പി.എം ഓഫീസിൽ പരിശോധന നടത്തി

സി.ബി.ഐ സംഘം സി.പി.എം. ഉദുമ ഏരിയ കമ്മിറ്റി ഓഫിസിലും പള്ളിക്കര വെളുത്തോളിയിലുമാണ് പരിശോധന നടത്തിയത്.

News18 Malayalam | news18-malayalam
Updated: February 6, 2021, 10:07 PM IST
പെരിയ ഇരട്ടക്കൊലപാതകം: സി.ബി.ഐ സംഘം സി.പി.എം ഓഫീസിൽ പരിശോധന നടത്തി
പെരിയ ഇരട്ടക്കൊലപാതകം
  • Share this:
കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ അന്വേഷണം ഊർജ്ജിതമാക്കി.
സി.ബി.ഐ സംഘം സി.പി.എം. ഉദുമ ഏരിയ കമ്മിറ്റി ഓഫിസിലും, പള്ളിക്കര വെളുത്തോളിയിലും പരിശോധന നടത്തി.

കേസിലെ പതിനാലാം പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠനിൽ നിന്നും സംഘം മൊഴി രേഖപ്പെടുത്തി.

നാലുപ്രതികൾ കൃത്യത്തിനുശേഷം ഏരിയ കമ്മിറ്റി ഓഫിസിലായിരുന്നു താമസിച്ചിരുന്നത്. ഓഫിസ് സെക്രട്ടറിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. സിബിഐ ഡിവൈ.എസ്.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൊല നടന്നദിവസം പ്രതികൾ ധരിച്ചിരുന്ന വസ്ത്രം കത്തിച്ച
സ്ഥലത്തും പ്രതികൾ ഒളിവിൽ കഴിഞ്ഞ പള്ളിക്കര വെളുത്തോളിയിലും സംഘം പരിശോധന നടത്തി. കൊലപാതകം നടന്ന ദിവസം പ്രതികൾ വെളുത്തോളിയിലാണ്
താമസിച്ചത്. പ്രതികൾ സഞ്ചരിച്ച വാഹനവും ഇവിടെ ഉപേക്ഷിച്ചിരുന്നു.

Also Read പെരിയ ഇരട്ടക്കൊലപാതക കേസ്: അന്വേഷണത്തിന് സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് CBI സുപ്രീംകോടതിയിൽ

കഴിഞ്ഞ ഡിസംബർ 19 നാണ് പെരിയ ഇരട്ട കൊലപാതക കേസിൻ്റെ അന്വേഷണം സുപ്രീം കോടതി സി.ബി.ഐക്ക് കൈമാറിയത്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാരൻ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഡിസംബർ അവസാനവാരത്തിൽ പെരിയ യിലെത്തിയ സിബിഐ സംഘം കൊലപാതകം പുനരാവിഷ്കരിച്ചിരുന്നു. ഇതിന് ശേഷം തിരിച്ചു പോയ സംഘം കഴിഞ്ഞ മാസത്തിൽ തിരിച്ചെത്തി. കേസന്വേഷിക്കുന്ന സിബിഐ സംഘത്തിന് കാസർഗോഡ് പുലിക്കുന്നിലെ റസ്റ്റ്ഹൗസിൽ സർക്കാർ മുറി അനുവദിച്ചിരുന്നു. ഇവിടെ കേന്ദ്രീകരിച്ചാണ് സിബിഐ അന്വേഷണം നടക്കുന്നത്

നേരത്തെ കേസ ന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് സംഘം ഉദുമ എംഎൽഎ കെ.കുഞ്ഞിരാമൻ, മുൻ എംഎൽഎയും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി.കുഞ്ഞിരാമൻ, ഡി വൈ എഫ് ഐ മുൻ ജില്ലാ സെക്രട്ടറിയും, ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ തുടങ്ങിയവരെ ചോദ്യം ചെയ്തിരുന്നു.
Published by: Aneesh Anirudhan
First published: February 6, 2021, 10:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories