HOME » NEWS » Kerala » CBI TO INVESTIGATE 136 FINANCIAL FRAUD CASES RELATED TO POPULAR FINANCE PATHANAMTHITTA SS TV

പോപ്പുലർ ഫിനാൻസ് കേസ് സിബിഐയ്ക്ക്; അന്വേഷിക്കുന്നത് 1368 തട്ടിപ്പ് കേസുകള്‍

വിദേശരാജ്യങ്ങളിലടക്കം പ്രതികൾ നിക്ഷേപങ്ങൾ നടത്തിയതിനാൽ അന്വേഷിക്കാൻ പൊലീസിന് പരിമിതികളുണ്ട്

News18 Malayalam
Updated: November 23, 2020, 10:01 PM IST
പോപ്പുലർ ഫിനാൻസ് കേസ് സിബിഐയ്ക്ക്; അന്വേഷിക്കുന്നത് 1368 തട്ടിപ്പ് കേസുകള്‍
Popular finance
  • Share this:
കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു. ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുള്ള 1368 കേസുകളായിരിക്കും സിബിഐ അന്വേഷിക്കുക. കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറി സംസ്ഥാന സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു.

പോപ്പുലർ ഫിനാൻസ് കേസുകളുടെ അന്വേഷണത്തിനായി സിബിഐ പ്രത്യേക സംഘത്തിന് രൂപം നൽകും. പോപ്പുലർ ഫിനാൻസ് ഉടമകൾ നിക്ഷേപം വിദേശത്തേക്ക് കടത്തിയതായി സംസ്ഥാന പൊലീസ് കണ്ടെത്തിയിരുന്നു, ഈ പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തത്.

Also Read Viral Video| ഒന്ന് ഇരിക്കാന്‍ നോക്കിയതാ, പിന്നെ ഒന്നും ഓർമ്മയില്ല; പൊതുവേദിയില്‍ തലയിടിച്ച്‌ വീണ് നടനായ BJP നേതാവ്

കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിലെ പ്രതികൾക്ക് വിദേശ ബന്ധമുണ്ടെന്നും പണം വിദേശത്തേക്ക് കടത്തിയെന്നും നിക്ഷേപകർ ആരോപിച്ചിരുന്നു. ഉടമകൾ നിക്ഷേപകരിൽ നിന്ന് ശേഖരിച്ച രണ്ടായിരം കോടിയോളം രൂപ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും ഇത് തിരിച്ചു പിടിക്കുന്നതിന് സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നായിരുന്നു നിക്ഷേപകരുടെ വാദം. ഇതിനു പിന്നാലെ കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിടാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

ഇതരസംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പോപ്പുലർ ഉടമകൾ നിക്ഷേപം നടത്തിയതിനാൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നേരത്തെ തന്നെ സർക്കാരിനെ അറിയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് കേസ് സി.ബി.ഐ.ക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്.

രണ്ടായിരം കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് പോപ്പുലർ ഫിനാൻസ് ഉടമകൾ നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വിദേശരാജ്യങ്ങളിലടക്കം പ്രതികൾ നിക്ഷേപങ്ങൾ നടത്തിയതിനാൽ അന്വേഷിക്കാൻ പൊലീസിന് പരിമിതികളുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് കേസ് സി.ബി.ഐക്ക് വിടുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസിൽ സമാന്തര അന്വേഷണം ആരംഭിച്ചിരുന്നു.
Published by: user_49
First published: November 23, 2020, 10:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories