തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതികളായ ടൈറ്റാനിയം അഴിമതി കേസ് സിബിഐക്ക്. വിജിലന്‍സ് ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതില്‍ 256 കോടിയുടെ അഴിമതി നടന്നെന്നാണ് കേസ്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ 2005ലാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിക്കാന്‍ നടപടി തുടങ്ങിയത്. മെക്കോണ്‍ എന്ന കമ്പനി വഴി ഫിന്ലാന്ഡില് നിന്ന് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് പരാതി. ഉമ്മന്‍ചാണ്ടിയാണ് കേസില്‍ ഒന്നാംപ്രതി. കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി കെ.കെ.രാമചന്ദ്രനില്‍ സമ്മര്‍ദ്ദം ചെലുത്തി ഫിന്‍ലാന്‍ഡ് ആസ്ഥാനമായ കമ്പനിക്ക് കരാര്‍ നല്‍കിയെന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.കെ.രാമചന്ദ്രനെയും രമേശ് ചെന്നിത്തലയേയും കേസില്‍ പ്രതിചേര്‍ത്തത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വ്യവസായമന്ത്രി ആയിരുന്ന വി.കെ.ഇബ്രാംഹികുഞ്ഞ്, ടൈറ്റാനിയം ചെയര്‍മാനായിരുന്ന ടി.ബാലകൃഷ്ണന് എന്നിവരും പ്രതികളാണ്. വിഎസ് സര്‍ക്കാരാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. പിന്നീട് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകളില്ലെന്നും പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തു. ഇതിനെതിരെ ടൈറ്റാനിയത്തിലെ സിഐടിയു നേതാവ് ജയന് ഹൈക്കോടതിയെ സമീപിക്കുകയും തുടരന്വേഷണത്തിന് കോടതി ഉത്തരവിടുകയുമായിരുന്നു.
2018ല്‍ അന്വേഷണത്തില്‍ സഹായം തേടി സിബിഐ ഡയറക്ടര്‍ വഴി വിജിലന്‍സ് ഇന്റര്‍പോളിനെ സമീപിച്ചിരുന്നു. വിദേശത്തും അന്വേഷണം നടത്തേണ്ടതുണ്ടെന്നും അതിന് സംസ്ഥാന പൊലീസിന് കഴിയില്ലെന്നും കാട്ടിയാണ് ഇപ്പോള്‍ കേസ് സിബിഐക്കു വിടുന്നത്. അന്വേഷണത്തെ ഉമ്മന്‍ചാണ്ടി സ്വാഗതം ചെയ്തു. ടൈറ്റാനിയം കേസില്‍ ഏത് അന്വേഷണവും നടക്കട്ടെയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് കരുതുന്നില്ല. ഏത് അന്വേഷണം നടക്കുന്നതിലും തനിക്ക് പ്രശ്നമില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
ടൈറ്റാനിയം കേസില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐയ്ക്ക് കഴിയുമെന്നതിനാലാണ് സര്‍ക്കാര്‍ നടപടിയെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. അന്വേഷണം സിബിഐക്ക് വിട്ടതിനെ സിപിഎം സ്വാഗതം ചെയ്യുന്നതായും കോടിയേരി പ്രതികരിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.