ലാവ്ലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണം; സുപ്രീംകോടതിയോട് സാവകാശം തേടി CBI
ലാവ്ലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണം; സുപ്രീംകോടതിയോട് സാവകാശം തേടി CBI
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപട്ടികയിലുള്ള മുഴുവൻ പേരെയും വിചാരണ ചെയ്യണമെന്ന സിബിഐയുടെ ആവശ്യവും കുറ്റവിമുക്തരാക്കണമെന്ന കെഎസ്.ഇബി മുൻ ഉദ്യോഗസ്ഥരുടെ ഹർജികളുമാണ് കോടതി പരിഗണിക്കുന്നത്.
Supreme-Court
Last Updated :
Share this:
ലാവ്ലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണം എന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് സിബിഐ. രണ്ടാഴ്ച സമയം ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയിൽ കത്ത് നൽകി. കേസിൽ വിശദമായ കുറിപ്പ് തയാറാക്കേണ്ടതുണ്ട്. ആയതിനാൽ സമയം നീട്ടി നൽകണമെന്നാണ് കത്തിലെ ആവശ്യം.
ഹർജികളിൽ സുപ്രീം കോടതി നാളെ വാദം കേൾക്കാനിരിക്കെയാണ് സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടത്. നേരത്തെ അടിയന്തര സ്വഭാവം ഉള്ള കേസാണിതെന്ന് സിബിഐ വാദിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപട്ടികയിലുള്ള മുഴുവൻ പേരെയും വിചാരണ ചെയ്യണമെന്ന സിബിഐയുടെ ആവശ്യവും കുറ്റവിമുക്തരാക്കണമെന്ന മൂന്ന് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരുടെ ഹർജികളുമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
വിടുതൽ ഹർജിയിൽ വിചാരണ കോടതിയും, ഹൈക്കോടതിയും ഒരേ നിലപാട് ആണ് സ്വീകരിച്ചിരിക്കുന്നതെന്നും ആ കോടതി വിധികൾ മറികടക്കാൻ ഇടപെടൽ ആവശ്യം ആണെങ്കിൽ ശക്തമായ വസ്തുതകൾ ബോധിപ്പിക്കണമെന്നും ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ശക്തമായ വസ്തുതകൾ ഉൾപ്പെടുന്ന കുറിപ്പ് കോടതിക്ക് സമർപ്പക്കുമെന്ന് സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചിരുന്നു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.