• HOME
  • »
  • NEWS
  • »
  • kerala
  • »
  • CBSE Exam | കേരളത്തിലെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണം; കേന്ദ്ര മന്ത്രിക്ക് വി ശിവന്‍കുട്ടിയുടെ കത്ത്

CBSE Exam | കേരളത്തിലെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണം; കേന്ദ്ര മന്ത്രിക്ക് വി ശിവന്‍കുട്ടിയുടെ കത്ത്

ബുദ്ധിമുട്ടുള്ള ഒട്ടേറെചോദ്യങ്ങൾ ഉണ്ടായിരുന്നതിനാൽ മൂല്യനിർണ്ണയ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന ആവശ്യമാണ് കത്തിൽ പറയുന്നത്‌

വി ശിവൻകുട്ടി

വി ശിവൻകുട്ടി

  • Last Updated :
  • Share this:
തിരുവനന്തപുരം:  കേരളത്തിലെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് വി ശിവന്‍കുട്ടിയുടെ കത്ത്. ചോദ്യപ്പേപ്പറില്‍ ഏറെയും ബുദ്ധിമുട്ടുള്ള ചോദ്യങ്ങളായിരുന്നുവെന്നായിരുന്നു പരാതി.

സി ബി എസ് ഇ പരീക്ഷ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും വ്യാപക പരാതിയുണ്ടായിരുന്നു. ഒപ്പം ചോദ്യങ്ങള്‍ക്ക് ഉത്തരമായി സജസ്റ്റ് ചെയ്തതില്‍ പലതും ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

നേരത്തെ ഡിസ്‌ക്രിപ്പ് ടൈപ്പ് പരീക്ഷയായിരുന്നത് ഇത്തവണ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായാണ് പരീക്ഷ നടത്തിയിരുന്നത്. മാത്രമല്ല കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്യത്യമായി പഠിക്കാനും സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ മൂല്യനിര്‍ണ്ണയം ഉദാരമാക്കണമെന്ന ആവശ്യമാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉന്നയിച്ചപ്പോളാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍.

സിബിഎസ് ഇ പരീക്ഷ സംബന്ധിച്ച് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിശോധിച്ച് വേണ്ട നടപടി എടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് മന്ത്രി വി ശിവന്‍കുട്ടി കത്തയച്ചു.

Also Read-Vadakara Taluk Office | വടകര താലൂക്ക് ഓഫീസ് തീപിടിത്തം; തീയിട്ടെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അയച്ച കത്തില്‍ ഇങ്ങനെ വ്യക്തമാക്കുന്നു. 'സിബിഎസ്ഇ 10, പ്ലസ് ടു പരീക്ഷകളുമായി ബന്ധപ്പെട്ട് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പങ്കുവെക്കാനാണ് ഈ കത്ത്. ഡിസ്‌ക്രിപ്റ്റീവ് ടൈപ് പരീക്ഷയാണ് CBSE മുന്‍കാലങ്ങളില്‍ നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഒറ്റ തെറ്റ് കൊണ്ട് മുഴുവന്‍ മാര്‍ക്കും നഷ്ടമാകുന്ന സാഹചര്യം ആണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല ഉത്തരമായി സജസ്റ്റ് ചെയ്തതില്‍ പലതും ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് പരാതിയുണ്ട്.

Also Read-കായംകുളത്ത് വിവാഹ വാർഷികാഘോഷത്തിനിടയിൽ വാക്കേറ്റം; സുഹൃത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു


കേരളം ഉള്‍പ്പെടുന്ന സോണില്‍ ഏറെ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണ് ചോദ്യപ്പേപ്പറില്‍ ഉണ്ടായിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പരാതി പറയുന്നു. കോവിഡ് കാലമായതിനാല്‍ വേണ്ടത്ര പഠിക്കാനുള്ള സാഹചര്യം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടുന്ന സോണിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക മാനിച്ച് മൂല്യ നിര്‍ണയ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. വ്യക്തതയില്ലാത്തതും ആശയക്കുഴപ്പം ഉളവാക്കുന്നതുമായ ചോദ്യങ്ങള്‍ റദ്ദ് ചെയ്ത് ചോദ്യങ്ങള്‍ക്കുള്ള മാര്‍ക്ക് കുട്ടികള്‍ക്ക് നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.' വി ശിവന്‍കുട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര മന്ത്രി ഇടപെടുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.
Published by:Karthika M
First published: