HOME /NEWS /Kerala / സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തിപ്പിക്കാനുള്ള നിർദേശങ്ങൾ പാലിക്കുന്നില്ല; CBSE-ICSE സ്കൂളുകൾ സംസ്ഥാന  സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തിപ്പിക്കാനുള്ള നിർദേശങ്ങൾ പാലിക്കുന്നില്ല; CBSE-ICSE സ്കൂളുകൾ സംസ്ഥാന  സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

മന്ത്രി വി ശിവൻകുട്ടി

മന്ത്രി വി ശിവൻകുട്ടി

സർക്കാർ നിർദേശം ചില സി ബി എസ് ഇ - ഐ സി എസ് ഇ സ്കൂളുകൾ  പാലിക്കുന്നില്ല എന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.  

  • Share this:

    സി ബി എസ് ഇ - ഐ സി എസ് ഇ (CBSE-ICSE) സ്കൂളുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി(V. Sivankutty). സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തിപ്പിക്കാനുള്ള സർക്കാർ നിർദേശം ചില സി ബി എസ് ഇ - ഐ സി എസ് ഇ സ്കൂളുകൾ  പാലിക്കുന്നില്ല എന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ.

    സംസ്ഥാന സർക്കാരിന്റെ എൻ ഒ സിയോടെ പ്രവർത്തിക്കുന്നതാണ് ഈ സ്ഥാപനങ്ങൾ. അതുകൊണ്ടു തന്നെ സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കാനുള്ള ബാധ്യത ഈ സ്ഥാപനങ്ങൾക്കുണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

    കൃത്യമായ മാർഗരേഖ പുറത്തിറക്കിയാണ് സ്കൂളുകൾ തുറന്നതും പ്രവർത്തിക്കുന്നതും. മാർഗരേഖ പ്രകാരമുള്ള നടപടികൾ സി ബി എസ് ഇ - ഐ സി എസ് ഇ സ്‌കൂളുകളും പാലിക്കണം. ക്ലാസ് നടത്തിപ്പിലും പഠനാന്തരീക്ഷം സുഖമമാക്കുന്നതിലും എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാണ്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    Also Read-പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ: പൊന്നാനിയിലെ വിദ്യാർത്ഥി, ശംസുൽ ഉലമയുടെ ശിഷ്യൻ

    എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഗുണമേന്മാ വിദ്യാഭ്യാസം എന്ന നിലപാടിനെ മുൻനിർത്തി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ സി ബി എസ് ഇ - ഐ സി എസ് ഇ സ്കൂളുകൾ തയ്യാറാകണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

    SSLC മാർച്ച്‌ 31 മുതൽ; 1 മുതൽ 9 വരെ ക്ലാസിലെ പരീക്ഷ മാർച്ച്‌ 23 മുതൽ

    സംസ്ഥാനത്ത് സ്കൂൾ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി (SSLC) പരീക്ഷ മാർച്ച് 31 ന് ആരംഭിക്കും. ഏപ്രിൽ 29 നാണ് അവസാന പരീക്ഷ. പ്ലസ് ടു പരീക്ഷ മാർച്ച്‌ 30 ന് ആരംഭിച്ച് ഏപ്രിൽ 22 നും അവസാനിക്കും.

    Also Read-പാണക്കാട് ഹൈദരലി തങ്ങള്‍; സൗമ്യത ബലഹീനതയല്ലെന്ന് തെളിയിച്ച നേതാവ്

    ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 ന് ആരംഭിച്ച് ഏപ്രിൽ 2 ന് അവസാനിക്കും. പ്ലസ് വൺ/വി എച്ച് എസ് ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെയാണ്.

    ഏപ്രിൽ, മെയ് മാസങ്ങളിൽ മധ്യവേനൽ അവധി കഴിഞ്ഞ് ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതൽ വൃത്തിയാക്കൽ പ്രവർത്തികൾ നടത്തും.

    അടുത്ത വർഷത്തെ അക്കദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും. അധ്യാപകർക്ക് മെയ് മാസത്തിൽ പരിശീലനം നൽകും.

    First published:

    Tags: ICSE, V Sivankutty