നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Anti-dowry Campaign | വ്യത്യസ്തമായ സ്ത്രീധന വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ച് കേരളത്തിലെ സിബിഎസ്ഇ സ്കൂളുകൾ

    Anti-dowry Campaign | വ്യത്യസ്തമായ സ്ത്രീധന വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ച് കേരളത്തിലെ സിബിഎസ്ഇ സ്കൂളുകൾ

    നമ്മുടെ കുട്ടികൾക്ക് സ്ത്രീധനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ധാരണയുണ്ടെന്നും ഈ സാമൂഹിക തിന്മയ്ക്കെതിരായ പോരാട്ടത്തിൽ അവർ ഒരു പ്രധാന പങ്ക് വഹിക്കുമെന്നുമുള്ള വളരെ ശക്തമായ സന്ദേശം ഈ ക്യാമ്പയിൻ വഴി പൊതുജനങ്ങളിലേയ്ക്ക് എത്തും

    • Share this:
      കേരളത്തിൽ (Kerala) കഴിഞ്ഞ കുറച്ച് നാളുകളിലായി സ്ത്രീധനത്തിന്റെ (Dowry) പേരിൽ പൊലിഞ്ഞത് കുറെയേറെ ജീവനുകളാണ്. സ്ത്രീധനം എന്ന സമ്പ്രദായത്തിന്റെ ദൂഷ്യവശങ്ങൾ എല്ലാവർക്കും അറിവുള്ളതാണെങ്കിലും അത് നിയമം മൂലം നിരോധിച്ചതാണെങ്കിലും ഇന്നും ഇതിന്റെ പേരിൽ കേരളത്തിന്റെ നാനാ ഭാഗങ്ങളിലും സ്ത്രീകളും അവരുടെ കുടുംബങ്ങളും വിഷമത അനുഭവിക്കുന്നുണ്ട്.

      ഇക്കാര്യം കണക്കിലെടുത്തുകൊണ്ട് സിബിഎസ്ഇ (CBSE) സ്കൂളുകളുടെ നാഷണൽ കൗൺസിൽ (National Council of CBSE Schools (NCCS)) സ്ത്രീധത്തിനെതിരെ ഒരു പ്രധാനപ്പെട്ട ക്യാമ്പയിനുമായി എത്തുകയുണ്ടായി.

      ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹൈ സ്കൂളുകൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾ , കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ സ്ത്രീധന നിരോധന ദിനത്തിന്റെ ഭാഗമായി നവംബർ 26 വെള്ളിയാഴ്ച സ്ത്രീധനം സ്വീകരിക്കുകയോ നൽകുകയോ ചെയ്യില്ലെന്ന് പ്രതിജ്ഞ എടുത്തു.

      കേരളത്തിലെ എല്ലാ സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളിലെയും വിദ്യാർത്ഥികൾ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുക്കുകയും സ്കൂളുകൾ ഈ പരിപാടി റെക്കോർഡ് ചെയ്ത് എൻസിസിഎസിലേക്ക് അയയ്ക്കുകയും ചെയ്തതായി കൗൺസിലിന്റെ സെക്രട്ടറി ജനറൽ ഇന്ദിര രാജൻ പറഞ്ഞു.

      കേരള ഹൈക്കോടതി മുമ്പാകെ ഒരു പൊതുതാൽപ്പര്യ ഹർജിയിലൂടെ സ്ത്രീധനം എന്ന സാമൂഹിക തിന്മ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ശ്രദ്ധ കൊണ്ടുവരുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഇന്ദിര രാജൻ. "മുതിർന്ന ഒരു പൗരൻ എന്ന നിലയിലും സമൂഹത്തോടുള്ള നമ്മുടെ പ്രതിബദ്ധതയുടെ ഭാഗമായും സ്ത്രീധനമെന്ന ഈ ഭീഷണി തടയാൻ സംസ്ഥാന സർക്കാർ ഉറച്ച നടപടികൾ കൈക്കൊള്ളുന്നുവെന്ന് ഉറപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞാൻ ഹൈക്കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തു.

      വളരെ ഗൗരവകരമായ നിയമങ്ങൾ ഉണ്ടായിട്ടും നമ്മുടെ സമൂഹത്തിൽ ഈ പ്രശ്നം കാരണം നിരവധി വിലയേറിയ ജീവനുകൾ ഇതിനകം നഷ്ടപ്പെട്ടു"", ഇന്ദിര രാജൻ പറഞ്ഞു.

      "ഏറ്റവും അടിത്തട്ടിൽ നിന്നാണ് ഇതിനെതിരെ മാറ്റം കൊണ്ടുവരേണ്ടത്. സംസ്ഥാനത്തുടനീളം നിയമം കർശനമായി നടപ്പിലാക്കുന്നതിന് ഞങ്ങൾ അധികാരികളെ പിന്തുണയ്ക്കേണ്ടതുണ്ട്. അതിനാൽ, സ്ത്രീധന നിരോധന ദിനത്തിന്റെ ഭാഗമായി സ്ത്രീധനത്തിനെതിരെ പ്രതികരിക്കുന്നതിന് ഇങ്ങനെ ഒരു ക്യാമ്പയിനിനെ പിന്തുണക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങേണ്ടത് അത്യാവശ്യമാണ്.

      നമ്മുടെ കുട്ടികൾക്ക് സ്ത്രീധനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ധാരണയുണ്ടെന്നും ഈ സാമൂഹിക തിന്മയ്ക്കെതിരായ പോരാട്ടത്തിൽ അവർ ഒരു പ്രധാന പങ്ക് വഹിക്കുമെന്നുമുള്ള വളരെ ശക്തമായ സന്ദേശം ഈ ക്യാമ്പയിൻ വഴി പൊതുജനങ്ങളിലേയ്ക്ക് എത്തും", അവർ പറഞ്ഞു.

      "സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ സ്കൂളുകളിൽ നിന്നാണ് തുടങ്ങുന്നതും കുട്ടികൾ അത് ഉൾക്കൊള്ളുകയും വികസിപ്പിക്കുകയും ചെയ്യുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു", ഇന്ദിര കൂട്ടിച്ചേർത്തു.
      Published by:Jayashankar AV
      First published: