Mann Ki Baat| ഡൽഹിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി; വിനായകിന് ഇത് അഭിമാന നിമിഷം
Mann Ki Baat| ഡൽഹിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി; വിനായകിന് ഇത് അഭിമാന നിമിഷം
കേരളത്തിൽനിന്ന് അവസരം കിട്ടിയത് നേര്യമംഗലം ജവഹർ നവോദയ വിദ്യാലയത്തിൽനിന്നുള്ള വിനായക് എം. മാലിൽ എന്ന മിടുക്കനാണ്.
വിനായക് എം മാലിൽ
Last Updated :
Share this:
കൊച്ചി: 'ഡൽഹിയിലേക്ക് വരാൻ ആഗ്രഹമുണ്ടോ?' ചോദിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഹ്ളാദത്താൽ എന്തുപറയണമെന്ന് അറിയാതെ ഒരു നിമിഷം കുഴഞ്ഞെങ്കിലും വിനായക് ഇങ്ങേത്തലയ്ക്കലിരുന്നു മറുപടി പറഞ്ഞത് ഇങ്ങനെ- ആഗ്രഹമുണ്ട്. ഡൽഹി യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് ചേരണം.
ബോർഡ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ സമർഥരുമായി ‘മൻ കീ ബാത്തി’ൽ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. കേരളത്തിൽനിന്ന് അവസരം കിട്ടിയത് നേര്യമംഗലം ജവഹർ നവോദയ വിദ്യാലയത്തിൽനിന്നുള്ള വിനായക് എം. മാലിൽ എന്ന മിടുക്കനാണ്. സി.ബി.എസ്.ഇ. പ്ളസ് ടു പരീക്ഷയിൽ കൊമേഴ്സ് വിഭാഗത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ എസ്.സി വിഭാഗം വിദ്യാർഥിയാണ് വിനായകൻ. 500ൽ 493 മാർക്കാണ് വിനായകിന് ലഭിച്ചത്. അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇൻഫമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ നൂറിൽ നൂറും മാർക്ക് നേടി ഈ മിടുക്കൻ.
എത്ര സംസ്ഥാനങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെന്നും സ്കൂളിൽ സ്പോർട്സ് പരിശീലനം കിട്ടുന്നുണ്ടോ എന്നും പ്രധാനമന്ത്രി ചോദിച്ചു. കായികമേളകളിൽ പങ്കെടുക്കാറുണ്ടോ എന്ന ചോദ്യത്തിന് ബാഡ്മിൻറൺ കളിക്കാറുണ്ടെന്നും സ്കൂളിൽ പരിശീലനം ലഭിക്കാറുണ്ടെന്നുമായിരുന്നു മറുപടി. സിവിൽ സർവീസാണ് ലക്ഷ്യം. പ്രധാനമന്ത്രിയുമായി സംസാരിച്ചതോടെ ഫോണിൽ അഭിനന്ദന പ്രവാഹമാണ് വിനായകന്. സുരേഷ് ഗോപി എം.പി. ഫോണിൽ വിളിച്ചു. ഡീൻ കുര്യോക്കോസ് എം.പി. വീട്ടിലെത്തി സമ്മാനം നൽകി.
ഹിന്ദിയിലും ഇംഗ്ലീഷിലുമായി നടന്ന സംസാരത്തിന്റെ മലയാളം തർജമ ഇങ്ങനെ-
" വരൂ. ഇനി നമുക്ക് കേരളത്തിലെ എറണാകുളത്തേക്കു പോകാം. കേരളത്തിലെ യുവാവുമായി സംസാരിക്കാം. പ്രധാനമന്ത്രി- ഹലോ വിനായക് - ഹലോ സര് , നമസ്കാരം. പ്രധാനമന്ത്രി - അഭിനന്ദനങ്ങള്‍ വിനായക്. വിനായക് - താങ്ക്യൂ സര് പ്രധാനമന്ത്രി- സബാഷ് വിനായക് സബാഷ്. വിനായക് - താങ്ക്യൂ സര്. പ്രധാനമന്ത്രി - ആവേശം എങ്ങനെയുണ്ട്? വിനായക് - വലിയ ആവേശത്തിലാണ് സര്. പ്രധാനമന്ത്രി - സ്പോര്‍ട്സില്‍ താൽപര്യമുണ്ടോ? വിനായക് - ബാഡ്മിന്റന്‍ പ്രധാനമന്ത്രി - ബാഡ്മിന്റന്‍? വിനായക് - അതെ സർ. പ്രധാനമന്ത്രി- സ്കൂളിൽ പരിശീലനത്തിന് ചാൻസ് വല്ലതും ഉണ്ടോ ? വിനായക് - ഇല്ല. സ്കൂളിൽ ഞങ്ങൾക്ക് നേരത്തെ തന്നെ അല്പം പരിശീലനം കിട്ടി. പ്രധാനമന്ത്രി - ങാഹാ വിനായക് - ഞങ്ങളുടെ ടീച്ചേഴ്സ് നിന്നും പ്രധാനമന്ത്രി - ങാഹാ വിനായക് - ഞങ്ങൾക്ക് പുറത്ത് പങ്കെടുക്കാൻ അവസരം കിട്ടട്ടെ എന്ന് ഉദ്ദേശിച്ചായിരുന്നു. പ്രധാനമന്ത്രി - വാഹ് വിനായക് - സ്കൂളിൽ നിന്നും തന്നെ പ്രധാനമന്ത്രി- എത്ര സംസ്ഥാനങ്ങളിൽ പോയിട്ടുണ്ട് ? വിനായക് - ഞാൻ കേരളത്തിലും തമിഴ്നാട്ടിലും മാത്രമേ പോയിട്ടുള്ളൂ. പ്രധാനമന്ത്രി- കേരളത്തിലും തമിഴ്നാട്ടിലും മാത്രമോ ? വിനായക് - അതേ സർ. പ്രധാനമന്ത്രി- ഡൽഹിയിൽ വരാൻ താല്പര്യമുണ്ടോ ? വിനായക് - ഉവ്വ് സാർ, ഞാൻ ഉന്നതപഠനത്തിന് ഡൽഹി യൂണിവേഴ്സിറ്റിയിൽ അപേക്ഷിച്ചിട്ടുണ്ട്. പ്രധാനമന്ത്രി - വാഹ് . അതായത് ഡൽഹിയിലേക്ക് വരികയാണ്. വിനായക് - അതെ. പ്രധാനമന്ത്രി- പറയൂ, ഭാവിയിൽ ബോർഡ് എക്സാം എഴുതുന്ന കുട്ടികൾക്ക് എന്തെങ്കിലും സന്ദേശം ഉണ്ടോ നൽകാൻ? വിനായക് - കഠിനമായി അധ്വാനിക്കുകയും കിട്ടുന്ന സമയം ഫലപ്രദമായി ചെലവഴിക്കുകയും ചെയ്യുക. പ്രധാനമന്ത്രി - അതായത് സമയം ഫലപ്രദമായി ഉപയോഗിക്കണം വിനായക്- അതേ സർ. പ്രധാനമന്ത്രി- വിനായക്, എന്തൊക്കെയാണ് നിങ്ങളുടെ ഹോബികൾ ? വിനായക് - ബാഡ്മിന്റൺ, പിന്നെ റോവിങ്. പ്രധാനമന്ത്രി- സോഷ്യൽ മീഡിയയിൽ സജീവമാണോ? വിനായക് - അല്ല സർ. സ്കൂളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുമതി ഇല്ല. പ്രധാനമന്ത്രി- ഏതായാലും താങ്കൾ ഭാഗ്യവാനാണ്. വിനായക് - അതേ സർ. പ്രധാനമന്ത്രി- നല്ലത്, ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ വിനായക്. വിനായക് - നന്ദി സർ.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.