• HOME
 • »
 • NEWS
 • »
 • kerala
 • »
 • ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയ ആളുടെ തലയില്‍ ഫാന്‍ പൊട്ടിവീണ് 5 തുന്നിക്കെട്ട്

ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയ ആളുടെ തലയില്‍ ഫാന്‍ പൊട്ടിവീണ് 5 തുന്നിക്കെട്ട്

നിരീക്ഷണ മുറിയിലായിരുന്ന സഹോദരിയുടെ സമീപത്ത് നിൽക്കുന്നതിനിടെ കറങ്ങിക്കൊണ്ടിരുന്ന ഫാൻ പൊട്ടി അജേഷിന്റെ തലയിൽ വീഴുകയായിരുന്നു

 • Share this:
  ആലപ്പുഴ  ജനറൽ ആശുപത്രിയിലെ (Alappuzha General Hospital)  ഫാൻ പൊട്ടി തലയിൽവീണ് കൂട്ടിരിപ്പുകാരന് പരുക്കേറ്റു. തകഴി കേളമംഗലം പുത്തൻവീട്ടിൽ കെ.അജേഷിന്റെ (45) തലയിലാണ് ഫാൻ വീണത്. അഞ്ച് തുന്നിക്കെട്ടുണ്ട്. ഇന്നലെ പകൽ 12.30 നായിരുന്നു അപകടം. നിരീക്ഷണ മുറിയിലെ ഫാനാണ് പൊട്ടിവീണത്. ബസ് യാത്രയ്ക്കിടെ സഹോദരിക്ക് തലചുറ്റൽ അനുഭവപ്പെട്ട് ജനറൽ ആശുപത്രിയിൽ എത്തിച്ച വിവരം അറിഞ്ഞാണ് ലോറി ഡ്രൈവറായ അജേഷ് വന്നത്.

  നിരീക്ഷണ മുറിയിലായിരുന്ന സഹോദരിയുടെ സമീപത്ത് നിൽക്കുന്നതിനിടെ കറങ്ങിക്കൊണ്ടിരുന്ന ഫാൻ പൊട്ടി വലിയ ശബ്ദത്തോടെ  അജേഷിന്റെ തലയിൽ വീഴുകയായിരുന്നു. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ  നൽകി. മുറിവ് തുന്നുകയും സ്കാനിങ്ങിനു വിധേയനാക്കുകയും ചെയ്ത ശേഷം നിരീക്ഷണത്തിൽ കഴിഞ്ഞ അജേഷിനെ വൈകിട്ട് ഡിസ്ചാർജ് ചെയ്തു.

  പരിശോധനയ്ക്കായി  വീണ്ടും എത്താൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. പഴകി ദ്രവിച്ച ഫാൻ കറങ്ങുമ്പോൾ വലിയ ശബ്ദമുണ്ടാവുകയും ഇടയ്ക്കിടെ തനിയെ നിന്നു പോവുകയും ചെയ്തിരുന്നതായി രോഗികൾ പറ‍ഞ്ഞു. അതേ സമയം കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം ഫാൻ ഉൾപ്പെടെ മുഴുവൻ ഇലക്ട്രിക് ഉപകരണങ്ങളും പരിശോധിച്ച് കുറ്റമറ്റതാണെന്നു ഉറപ്പുവരുത്തിയിരുന്നതായി സ്ഥലം സന്ദർശിച്ച നഗരസഭാധ്യക്ഷ സൗമ്യരാജ് പറ‍ഞ്ഞു.

  പരിക്കേറ്റ സഹയാത്രികനെ വഴിയില്‍ ഉപേക്ഷിച്ചു; ചികിത്സ കിട്ടാതെ മരണം, യുവാവ് അറസ്റ്റില്‍


  അടിമാലി : ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ സഹയാത്രികനെ നടുറോഡിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ സുഹ‍ൃത്ത് അറസ്റ്റിൽ.  പുത്തൻപുരയ്ക്കൽ ചന്ദ്രന്‍ (45) ആണ് കൃത്യമായ ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ ചെങ്കുളം നാലാനിക്കൽ ജിമ്മി കുര്യാക്കോസാണ് (28) അറസ്റ്റിലായത്.

  ബേക്കറി ജീവനക്കാരനായ ചന്ദ്രന്റെ മൃതദേഹം ബുധനാഴ്ച രാവിലെയാണു ചെങ്കുളത്തിനു സമീപം റോഡരികിൽ നാട്ടുകാർ കണ്ടെത്തിയത്. അന്വേഷണത്തിൽ ചൊവ്വാഴ്ച രാത്രി സംഭവ സ്ഥലത്ത് ജിമ്മിയുടെ ബൈക്ക് നിർത്തിയിരിക്കുന്നതു വഴിയാത്രക്കാർ കണ്ടിരുന്നെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണു പങ്ക് വ്യക്തമായത്.

  ചെങ്കുളത്തു വച്ചു ചൊവ്വാഴ്ച രാത്രി 9.30ന് ജിമ്മിയുടെ ബൈക്കിനു  ചന്ദ്രൻ കൈ കാണിച്ചു. ആനച്ചാലിലേക്കു പോകും വഴി ചെങ്കുളത്തിനടുത്തു വച്ചാണ് ബൈക്ക് മറിഞ്ഞത്. നൂലാമാലകളിൽ നിന്നൊഴിവാകാൻ റോഡരികിലേക്കു ചന്ദ്രനെ മാറ്റി കിടത്തിയ ശേഷം ജിമ്മി സ്ഥലംവിടുകയായിരുന്നു.

  പിറ്റേന്നാണു മരിച്ച വിവരം അറിഞ്ഞതെന്നു ജിമ്മിയുടെ മൊഴിയിൽ പറയുന്നു. വീഴ്ചയിൽ ചന്ദ്രന്റെ നട്ടെല്ലിനു ക്ഷതമേറ്റതാണു മരണകാരണം. അപകടം നടന്ന സമയത്ത് ചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റകരമായ നരഹത്യയ്ക്കു കേസ് റജിസ്റ്റർ ചെയ്തു ജിമ്മിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
  Published by:Arun krishna
  First published: