HOME » NEWS » Kerala » CENTER EXCLUDES 2 MINISTERS AND MPS FROM ALAPPUZHA BYPASS INAUGURATION FUNCTION

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന്‌ 2 മന്ത്രിമാരെയും എംപിമാരെയും കേന്ദ്രം ഒഴിവാക്കി'; തിരുത്തൽ ആവശ്യപ്പെട്ട് കേരളം

ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ തോമസ് ഐസക്കിനെയും തിലോത്തമനെയും എം പിമാരായ എ എം ആരിഫിനെയും കെ സി വേണുഗോപാലിനെയും കേന്ദ്രം ഒഴിവാക്കി. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍ നിന്നയച്ച പട്ടികയിലാണ് മന്ത്രിമാരെയും എം പിമാരേയും ഒഴിവാക്കിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: January 24, 2021, 10:19 AM IST
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന്‌ 2 മന്ത്രിമാരെയും എംപിമാരെയും കേന്ദ്രം ഒഴിവാക്കി'; തിരുത്തൽ ആവശ്യപ്പെട്ട് കേരളം
News18 malayalam
  • Share this:
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ തോമസ് ഐസക്കിനെയും തിലോത്തമനെയും എം പിമാരായ എ എം ആരിഫിനെയും കെ സി വേണുഗോപാലിനെയും കേന്ദ്രം ഒഴിവാക്കി. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍ നിന്നയച്ച പട്ടികയിലാണ് മന്ത്രിമാരെയും എം പിമാരേയും ഒഴിവാക്കിയിരിക്കുന്നത്. പട്ടികയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു.

Also Read- കാസർകോട് ആൾക്കൂട്ട മർദനത്തിൽ 48കാരന്റെ മരണം: യുവതി ചോദ്യം ചെയ്തതോടെ റഫീഖ് ഇറങ്ങിയോടി; ഒരു സംഘം പിന്നാലെയെത്തി മർദിച്ചു

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന്റെ സംഘാടകർ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയുമാണ്. ഉദ്ഘാടന ചടങ്ങിൽ ആരൊക്കെ പങ്കെടുക്കണമെന്ന് സംസ്ഥാനത്തിന് നിര്‍ദേശം സമര്‍പ്പിക്കാന്‍ മാത്രമേ സാധിക്കൂ. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ ടി എം തോമസ് ഐസക്, പി തിലോത്തമന്‍ എന്നിവരെ ഉദ്ഘാടന ചടങ്ങില്‍ ഉള്‍ക്കൊള്ളിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. പ്രോട്ടോക്കോള്‍ പ്രകാരം സ്ഥലം എം പി എ എം ആരിഫും ചടങ്ങില്‍ പങ്കെടുക്കേണ്ടതുണ്ട്. രാജ്യാസഭാംഗമായ കെ സി വേണുഗോപാലിനെയും ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം.

Also Read- ഭർത്താവിന്റെ ഫോണിൽ യുവതിയുടെ ചിത്രം കണ്ട ദേഷ്യത്തിൽ കുത്തിവീഴ്ത്തി ഭാര്യ; പക്ഷെ സംഭവത്തിൽ വൻ ട്വിസ്റ്റ്

എന്നാല്‍ നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍ നിന്ന് സംസ്ഥാനത്തേക്ക് വന്ന കരട് നിര്‍ദേശത്തില്‍ ഇവരെ ഒഴിവാക്കുകയായിരുന്നു. പകരം കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വിജയ് കുമാർ സിങ്ങിനെയും കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജി സുധാകരൻ, നഗരസഭ അധ്യക്ഷ സൗമ്യ രാജ്, കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത സെക്രട്ടറി, സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി എന്നിവർ മാത്രമാണ് കേന്ദ്രം അംഗീകരിച്ച പട്ടികയിലുള്ളത്. ഇതില്‍ തിരുത്തല്‍ വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കത്തുനല്‍കി. സ്ഥലം എം പിയെ ഒഴിവാക്കുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് കേരളം ചൂണ്ടിക്കാട്ടി. ചടങ്ങിൽ നിന്ന് ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് മന്ത്രി പി തിലോത്തമന്‍ പ്രതികരിച്ചു.

Also Read- ചൂടാക്കിയാൽ സ്വർണമാകുന്ന 'മാജിക് മണ്ണ്'; ജ്വല്ലറി വ്യാപാരിയെ കബളിപ്പിച്ച് കവർന്നത് 50ലക്ഷം രൂപ

മര്യാദകേടും നീതികേടുമാണെന്നായിരുന്നു എ എം ആരിഫ് എം പിയുടെ പ്രതികരണം. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണ്. സാധാരണഗതിയില്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചടങ്ങില്‍ ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെടുക. ഇവിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഓണ്‍ലൈനിലൂടെയാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് എനിക്ക് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ക്ഷണക്കത്ത് അയച്ചിരുന്നു. എന്നാല്‍ പൊതുമരാമത്തിന് അയച്ച കരട് നിര്‍ദേശത്തില്‍ തങ്ങളെ ഒഴിവാക്കിയതായാണ് അറിയുന്നത്. ഇത് വൈരുധ്യമാണ്.- ആരിഫ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ അനുസരിച്ച് ചടങ്ങ് നടക്കുന്ന ജില്ലയിലെ എംപിമാരെ ഒഴിവാക്കാൻ അനുവദിക്കില്ലെന്ന് കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. പരിപാടി നടത്തുന്നവരുടെ മനസ്സ് ജനങ്ങൾ മനസ്സിലാക്കിക്കൊള്ളുമെന്നും എംപി പറഞ്ഞു.

ഗഡ്കരിയും മുഖ്യമന്ത്രിയും ചേർന്നു ബൈപാസ് നാടിനു സമർപ്പിക്കുമെന്നായിരുന്നു അറിയിപ്പ്.  നിതിൻ ഗഡ്കരി വീഡിയോ കോണ്‍ഫറൻസ് വിഴിയാകും ചടങ്ങിൽ പങ്കെടുക്കുക.  മുഖ്യമന്ത്രി ചടങ്ങിൽ നേരിട്ടെത്തിയാണോ വിഡിയോ കോൺഫറൻസ് വഴിയാണോ ഉദ്ഘാടനം ചെയ്യുക എന്നു തീരുമാനമായിട്ടില്ല.
Published by: Rajesh V
First published: January 24, 2021, 10:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories