ഇന്റർഫേസ് /വാർത്ത /Kerala / 'ഒരു ഭാഷയെമാത്രം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രം മലയാളത്തിന് ഒരു രൂപ പോലും തരുന്നില്ല'; മുഖ്യമന്ത്രി

'ഒരു ഭാഷയെമാത്രം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രം മലയാളത്തിന് ഒരു രൂപ പോലും തരുന്നില്ല'; മുഖ്യമന്ത്രി

ക്ലാസിക്കൽ ഭാഷാ പദവിയുള്ള മലയാളം അടക്കമുള്ള ഭാഷകളെ അവഗണിച്ചുകൊണ്ടാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു

ക്ലാസിക്കൽ ഭാഷാ പദവിയുള്ള മലയാളം അടക്കമുള്ള ഭാഷകളെ അവഗണിച്ചുകൊണ്ടാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു

ക്ലാസിക്കൽ ഭാഷാ പദവിയുള്ള മലയാളം അടക്കമുള്ള ഭാഷകളെ അവഗണിച്ചുകൊണ്ടാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

തിരുവനന്തപുരം: രാജ്യത്ത് ഒരു ഭാഷയെ മാത്രം പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രം നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലാസിക്കൽ ഭാഷാ പദവിയുള്ള മലയാളം അടക്കമുള്ള ഭാഷകളെ അവഗണിച്ചുകൊണ്ടാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിഥിത്തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന മലയാളം മിഷന്റെ ‘അനന്യ മലയാളം അതിഥി മലയാളം’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ശ്രീകാര്യത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷകളെ കേവലം പ്രാദേശിക ഭാഷയാക്കി കാണാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

Also read-ഭൂമി തിരികെ ചോദിച്ച് പഞ്ചായത്ത്; പത്തനാപുരം കെഎസ്ആർടിസി ഡിപ്പോ അടച്ചു പൂട്ടാൻ ഉത്തരവ്

ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ മലയാള ഭാഷയുടെ പരിപോഷണത്തിനായി ഒരു രൂപ പോലും നീക്കിവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം രാജ്യത്തിന് മാതൃകയാകുന്ന പ്രവർത്തനമാണ് അനന്യ മലയാളം. അതിഥിത്തൊഴിലാളികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പദ്ധതിയുടെ പാഠ്യപദ്ധതി ഉൾക്കൊള്ളിച്ച് മലയാളം മിഷൻ പ്രസിദ്ധീകരിച്ച കണിക്കൊന്ന എന്ന പുസ്തകം മുഖ്യമന്ത്രി അതിഥിത്തൊഴിലാളിക്ക് കൈമാറി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Central government, Cm pinarayi vijayan, Language