• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഹെൽമെറ്റ് വയ്ക്കാതെ യാത്രികൻ; പരിശോധനയിൽ പിഴയടയ്ക്കാതെ രക്ഷിച്ചത് പഴുതാര

ഹെൽമെറ്റ് വയ്ക്കുമ്പോൾ തലയിൽ എന്തോ ഓടിക്കളിക്കുകയാണെന്നും അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഊരി മാറ്റിയതാണെന്നുമായിരുന്നു യുവാവ് പറഞ്ഞത്.

news18
Updated: July 26, 2019, 12:49 PM IST
ഹെൽമെറ്റ് വയ്ക്കാതെ യാത്രികൻ; പരിശോധനയിൽ പിഴയടയ്ക്കാതെ രക്ഷിച്ചത് പഴുതാര
image for representation
  • News18
  • Last Updated: July 26, 2019, 12:49 PM IST IST
  • Share this:
കൊച്ചി: ഹെൽമറ്റ് വയ്ക്കാതെ ബൈക്കിന്റെ ഹാൻഡിലിൽ തൂക്കിയിട്ടുവന്ന യുവാവിനെ വാഹന പരിശോധന സംഘത്തിന്റെ പിഴയിൽ നിന്ന് രക്ഷിച്ചത് പഴുതാര. കഴിഞ്ഞദിവസം കാക്കനാട് ഇൻഫോപാർക്ക് പരിസരത്തായിരുന്നു സംഭവം.

ഇൻഫോപാർക്ക് ജീവനക്കാരനായിരുന്നു ബൈക്ക് യാത്രികന്‍. ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച് വരികയായിരുന്ന യുവാവിനെ ഉദ്യോഗസ്ഥർ തടഞ്ഞു. യുവാവിനോട് ഹെൽമെറ്റുണ്ടായിരുന്നിട്ടും ധരിക്കാത്തതിന് കാരണം അന്വേഷിച്ചു. ഹെൽമെറ്റ് വയ്ക്കുമ്പോൾ തലയിൽ എന്തോ ഓടിക്കളിക്കുകയാണെന്നും അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഊരി മാറ്റിയതാണെന്നുമായിരുന്നു യുവാവ് പറഞ്ഞത്.

also read: ആറു കഴിഞ്ഞാൽ കൺസെഷൻ പതിക്കില്ലെന്ന് KSRTC കണ്ടക്ടർ;വിദ്യാർഥിയെ ഇറക്കിവിട്ടു

ഇത് ശരിയാണോ എന്നറിയാൻ ഉദ്യോഗസ്ഥർ ഹെൽമെറ്റ് പരിശോധിക്കാൻ തീരുമാനിച്ചു. ഹെൽമെറ്റിനുള്ളിൽ എന്തെങ്കിലും ജീവിയെ കണ്ടെത്തിയാൽ പിഴ അടയ്ക്കേണ്ടെന്നും ഇല്ലെങ്കിൽ 1,000 രൂപ പിഴ ഈടാക്കുമെന്ന് യുവാവിന് ഉദ്യോഗസ്ഥർ മുന്നറിയിപ്പും നൽകി.

തുടർന്ന് ഹെല്‍മറ്റ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ അതിനുള്ളിൽ വലിയ പഴുതാരയെ കണ്ടെത്തുകയായിരുന്നു. അതോടെ യാത്രക്കാരനും ഉദ്യോഗസ്ഥരും ഞെട്ടി.

ഹെൽമെറ്റ് തലയിൽ വയ്ക്കാത്തതിനു യുവാവ് പറഞ്ഞ കാരണം സത്യമാണെന്ന് മനസ്സിലായതോടെ ഉദ്യോഗസ്ഥര്‍ അയഞ്ഞു. പറഞ്ഞ വാക്ക് പാലിക്കുകയും ചെയ്തു. ഹെൽമെറ്റ് വയ്ക്കാതെ യാത്ര ചെയ്‍താലുള്ള ഭവിഷ്യത്തുകളെപ്പറ്റി യുവാവിന് ബോധവല്‍ക്കരണം നല്‍കി. കൂടാതെ യാത്രക്ക് തൊട്ടുമുമ്പ് ഹെൽമറ്റ് വിശദമായി പരിശോധിച്ച ശേഷം തലയിൽ ധരിക്കണമെന്ന ഉപദേശം നൽകി വിട്ടയച്ചു.
First published: July 26, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍