ഇന്റർഫേസ് /വാർത്ത /Kerala / 'കോൺഗ്രസിന്റെ രക്ഷകർ മോദിയും അമിത് ഷായും; സ്വർണക്കടത്ത് അന്വേഷിക്കാൻ വന്നവർ ലക്ഷ്യത്തിൽ നിന്ന് അകലുന്നു': എ വിജയരാഘവൻ

'കോൺഗ്രസിന്റെ രക്ഷകർ മോദിയും അമിത് ഷായും; സ്വർണക്കടത്ത് അന്വേഷിക്കാൻ വന്നവർ ലക്ഷ്യത്തിൽ നിന്ന് അകലുന്നു': എ വിജയരാഘവൻ

എ. വിജയരാഘവൻ

എ. വിജയരാഘവൻ

"കേന്ദ്ര ഏജൻസികളെ ദുർവിനിയോഗം ചെയ്യുകയാണ്. കേന്ദ്ര സർക്കാർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഏജൻസികളെ ഉപയോഗിച്ചാൽ അത് അംഗീകരിക്കാൻ കഴിയില്ല."

  • Share this:

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും രക്ഷകർ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അല്ല, നരേന്ദ്ര മോദിയും അമിത്ഷായുമാണെന്ന് ഇടതു മുന്നണി കൺവീനർ എ. വിജയരാഘവൻ. അത് യു.ഡി.എഫ് എംഎൽഎമാർക്കും എം.പിമാർക്കും മനസ്സിലായി.  അതുകൊണ്ടാണ് സംസ്ഥാനസർക്കാരിന് എതിരേ കേന്ദ്ര ഏജൻസികൾക്ക് യു.ഡി.എഫ് എം.എൽ.എ മാർ കത്തയക്കുന്നത്. സ്വർണക്കടത്ത് അന്വേഷിക്കാൻ വന്ന കേന്ദ്ര ഏജൻസികൾ ലക്ഷ്യത്തിൽ നിന്ന് അകലുകയാണെന്നും എ.വിജയരാഘവൻ പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

യുഡിഎഫ് നേതാക്കളുടെ കത്തിന് കേന്ദ്രം കാത്തിരിക്കുകയാണ്. കേന്ദ്ര ഏജൻസികളുടെ തെറ്റായ സമീപനങ്ങൾക്കെതിരേ ശക്തമായ പ്രതിരോധം സംഘടിപ്പിക്കും. കേന്ദ്ര ഏജൻസികളെ ദുർവിനിയോഗം ചെയ്യുകയാണ്. കേന്ദ്ര സർക്കാർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഏജൻസികളെ ഉപയോഗിച്ചാൽ അത് അംഗീകരിക്കാൻ കഴിയില്ല.

സ്വർണക്കടത്ത് അന്വേഷിക്കാൻ വന്ന കേന്ദ്ര ഏജൻസികൾ ലക്ഷ്യത്തിൽ നിന്ന് അകലുകയാണ്. സംസ്ഥാന സർക്കാരിൻ്റെ ഭരണ നിർവഹണത്തേയും വികസന പ്രവർത്തനങ്ങളേയും തടസ്സപ്പെടുത്താനാണ് ശ്രമം. ഇത് അനുവദിക്കാൻ കഴിയില്ലെന്നും ഇടതു മുന്നണി കൺവീനർ പറഞ്ഞു.

First published:

Tags: A vijayaraghavan, Cbi, Cm pinarayi vijayan, Enforcement Directorate, Ldf, LIFE Mission, Life mission CBI, Swapna suresh, UAE consulate, Vigilance