• HOME
  • »
  • NEWS
  • »
  • kerala
  • »
  • Silverline | 'സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ കേന്ദ്ര അംഗീകാരം പ്രധാനം; അനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകും:'മുഖ്യമന്ത്രി

Silverline | 'സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ കേന്ദ്ര അംഗീകാരം പ്രധാനം; അനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകും:'മുഖ്യമന്ത്രി

'പ്രതിഷേധങ്ങളിൽ ബിജെപി കൂടി ചേർന്നതോടെ, നേരത്തെ അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാർ ഒന്ന് ശങ്കിച്ച് നിൽക്കുന്നു'

  • Share this:
    തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ കേന്ദ്ര അംഗീകാരം പ്രധാനം മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൽനിന്ന് അനുകൂല നിലപാട് വന്നാൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും പിണറായി പറഞ്ഞു. വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിൽ നവകേരളം ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആര് എതിർത്താലും പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി, സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി ആവശ്യമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

    'വികസന പദ്ധതികളിൽ ചില കാര്യങ്ങൾ നമ്മുടെ സംസ്ഥാനത്ത് നമുക്ക് തന്നെ നടത്താൻ കഴിയും. അത്തരം പ്രശ്നങ്ങളിൽ പ്രതിപക്ഷവും ബിജെപിയും എതിർപ്പ് ഉയർത്തിയാലും നമുക്ക് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും. സിൽവർലൈൻ പോലെയുള്ള വികസന പദ്ധതികളാകുമ്പോ അതിന് കേന്ദ്രാനുമതി വളരെ പ്രധാനാ.. കേന്ദ്രാനുമതി ഇല്ലാതെ നടത്താൻ പറ്റില്ല. അതിനെതിരായ പ്രതിഷേധങ്ങളിൽ ബിജെപി കൂടി ചേർന്നതോടെ, നേരത്തെ അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാർ ഒന്ന് ശങ്കിച്ച് നിൽക്കുന്നു. അനുകൂല നിലപാട് വന്നാൽ മാത്രമെ നമുക്ക് അതുമായി മുന്നോട്ടുപോകാൻ കഴിയുകയുള്ളു'- സിൽവർലൈനിനെ കുറിച്ച് മുഖ്യമന്ത്രിയുടെ വാക്കുകളായിരുന്നു ഇത്.

    ഇപ്പോൾ നടക്കുന്ന പ്രതിപക്ഷ സമരങ്ങൾ വികസനം അട്ടിമറിക്കാനാണെന്നും, അതിനെ രാഷ്ട്രീയമായി നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനപ്രവർത്തനങ്ങൾക്ക് തടയിടുന്നവർ സിപിഎമ്മിലുമുണ്ടെന്ന വിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചു. ഒരു പദ്ധതിയ്ക്കായി ഏറ്റെടുത്ത സ്ഥലത്തിൽനിന്ന് മൂന്ന് സെന്‍റ് സ്ഥലം ആവശ്യപ്പെട്ട കൌൺസിലറുടെ നടപടിയെ പരാമർശിച്ചായിരുന്നു മുഖ്യമന്ത്രി ഇത് പറഞ്ഞത്.

    മുഖ്യമന്ത്രിയെ പിന്തുണച്ച് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പ്രകടനം ജോലി സമയത്ത്

    മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ പ്രഖ്യാപിച്ച് ജോലി സമയത്ത് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പ്രകടനം.  സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് നേരേയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധമറിയിച്ചും മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചും പ്രകടനം നടത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ന് ആരംഭിച്ച പ്രകടനം 15 മിനിറ്റോളം നീണ്ടുനിന്നു.  മുന്നൂറിലേറെ ജീവനക്കാര്‍ പ്രകടനത്തില്‍ പങ്കെടുത്തു.

    Also Read- പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് DYFI പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി; പൊലീസ് പുറത്താക്കി

    ഉച്ചയ്ക്ക് 1.15 മുതലാണ് സെക്രട്ടേറിയറ്റിലെ ഉച്ചഭക്ഷണസമയം ആരംഭിക്കുന്നത്. എന്നാല്‍ ഇതിനുമുമ്പാണ് എംപ്ലോയീസ് അസോസിയേഷന്‍ അംഗങ്ങള്‍ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിക്ക് പിന്തുണ അര്‍പ്പിച്ച് പ്രകടനം നടത്തിയത്.  മുഖ്യമന്ത്രിയെ പിന്തുണച്ച് ഡല്‍ഹി കേരള ഹൗസ് ജീവനക്കാർ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.  മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായതിന് പിന്നാലെ സംസ്ഥാനത്ത് വലിയ തോതിലുള്ള അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്.
    Published by:Anuraj GR
    First published: