• HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: വിവാദപ്രസംഗം; ശ്രീധരന്‍പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

BREAKING: വിവാദപ്രസംഗം; ശ്രീധരന്‍പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് കമ്മിഷന്‍ നോട്ടീസ് അയച്ചത്.

പി.എസ് ശ്രീധരൻപിള്ള

പി.എസ് ശ്രീധരൻപിള്ള

  • News18
  • Last Updated :
  • Share this:
    കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. വിവാദ പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് കമ്മിഷന്‍ നോട്ടീസ് അയച്ചത്. വര്‍ഗീയ പ്രസംഗം നടത്തിയെന്ന പരാതിയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതിയും നേരത്തെ ശ്രീധരന്‍ പിള്ളയോട് വിശദീകരണം തേടിയിരുന്നു.

    ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ശ്രീധരന്‍പിള്ള വിവാദ പരാമര്‍ശം നടത്തിയത്. വസ്ത്രം മാറ്റി നോക്കിയാല്‍ മുസ്ലിംകളെ തിരിച്ചറിയാമെന്ന ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശമാണ് വിവാദമായത്. പുല്‍വാമ ആക്രമണത്തിന് മറുപടിയായി വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നതിനെ കുറിച്ച് പറയുകയായിരുന്നു അദ്ദേഹം. '

    നമ്മുടെ രാഹുല്‍ ഗാന്ധിയും യെച്ചൂരിയും പിണറായിയുമൊക്കെ പറയുന്നത് പട്ടാളക്കാര്‍ അവിടെ പോയിനോക്കിയിട്ട് മരിച്ചവരുടെ എണ്ണം എടുക്കണമെന്നാണ്....അവരുടെ ജാതി, മതം തുടങ്ങിയവ. മുസ്ലിം ആണെങ്കില്‍ ചില ലക്ഷണങ്ങള്‍ ഉണ്ട്. അല്ലേ? വസ്ത്രം മാറ്റി നോക്കുകയാണെങ്കില്‍ മനസിലാക്കാന്‍ കഴിയും. ഇതൊക്കെ ചെയ്തിട്ട് മടങ്ങിവരണം എന്നാണോ അവര്‍ പറയുന്നതെന്നും ശ്രീധരന്‍ പിള്ള പ്രംസഗിച്ചിരുന്നു.

    Also Read മുസ്ലീംകള്‍ക്കെതിരായ പരാമര്‍ശം; ശ്രീധരന്‍പിള്ളയോട് ഹൈക്കോടതി വിശദീകരണം തേടി

    First published: