• HOME
 • »
 • NEWS
 • »
 • kerala
 • »
 • വൻകിട കമ്പനികൾക്ക് പെർമിറ്റില്ലാതെ ഏതു റൂട്ടിലും ബസ്സോടിക്കാമെന്ന് കേന്ദ്രസർക്കാർ; KSRTC ഉൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കുത്തക തകരും

വൻകിട കമ്പനികൾക്ക് പെർമിറ്റില്ലാതെ ഏതു റൂട്ടിലും ബസ്സോടിക്കാമെന്ന് കേന്ദ്രസർക്കാർ; KSRTC ഉൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കുത്തക തകരും

അഗ്രഗേറ്റർ ലൈസൻസുള്ളവർക്ക് ഓൺലൈൻ ടിക്കറ്റ് നൽകി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം നേടാം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: പെര്‍മിറ്റ് വ്യവസ്ഥകള്‍ ഒഴിവാക്കി സ്വകാര്യബസിന് ഏത് നിരത്തിലും ബസോടിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഓൺലൈൻ ടാക്‌സി സർവീസിന് മാർഗനിർദേശങ്ങൾ ഇറക്കിയതിനൊപ്പമാണ് പുതിയ നീക്കം. കേന്ദ്രനിയമത്തിന് അനുസൃതമായി സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവിറക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നു.

  Also Read- പാണ്ഡ്യയും കോഹ്ലിയും ജഡേജയും തിളങ്ങി; ഓസ്ട്രേലിയക്ക് 303 റൺസ് വിജയലക്ഷ്യം

  അന്തര്‍സംസ്ഥാന പാതകളിലെ സ്വകാര്യബസുകൾ നിയമവിധേയമാക്കുന്നതാണ് ഓൺലൈൻ അഗ്രഗേറ്റർ പോളിസി. ഓൺലൈനിൽ വാടക ഈടാക്കി ഏതുതരം വാഹനങ്ങളും ഓടിക്കാം. ഇതോടെ അഗ്രഗേറ്റർ ലൈസൻസുള്ളവർക്ക് ഓൺലൈൻ ടിക്കറ്റ് നൽകി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം കിട്ടും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നിയമം നിലവില്‍ വന്നാല്‍ നിലവിലെ അന്തര്‍സംസ്ഥാന ആഡംബര ബസ് ഓപ്പറേറ്റർമാർ ഉപയോഗിക്കുന്ന ഓൺലൈൻ ബുക്കിങ്‌ സംവിധാനങ്ങളും മൊബൈൽ ആപ്പും നിയമവിധേയമാകും. കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ കുത്തക തകർക്കുന്നതാണ് പുതിയ തീരിമാനം.

  Also Read- ധനമന്ത്രിക്കെതിരായ അവകാശ ലംഘന പരാതി എത്തിക്സ് കമ്മിറ്റിക്ക്; നിയമസഭാ ചരിത്രത്തിൽ ആദ്യം

  കേന്ദ്രമോട്ടോർവാഹന നിയമഭേദഗതി പ്രകാരം ഓൺലൈൻ ടാക്‌സികളെ നിയന്ത്രിക്കാൻ നിയമനിർമാണത്തിന് നിർദേശിച്ചിരുന്നു. ഇതുപ്രകാരമാണ് കേന്ദ്ര നടപടി. നിലവിലെ അന്തർസംസ്ഥാന ആഡംബര ബസ് ഓപ്പറേറ്റർമാർക്ക് അഗ്രഗേറ്റർ ലൈസൻസ് എടുത്താൽ ഏത് റൂട്ടിലും ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോകാൻ കഴിയും. ഡ്രൈവർമാർക്കും ജീവനക്കാർക്കും യോഗ്യതയും നിഷ്‌കർഷിച്ചു. ഇവർക്ക് പരിശീലന ക്ലാസുകളും ആരോഗ്യ പരിശോധനയും ഇൻഷുറൻസും നിർബന്ധമാണ്. യാത്രക്കാർക്ക് ഡ്രൈവർമാരുടെ സേവനങ്ങൾ വിലയിരുത്തി മാർക്കിടാം.

  അഞ്ചുവർഷത്തേക്ക്‌ 5 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. 100 ബസുകളും 1000 മറ്റു വാഹനങ്ങളും ഉള്ള കമ്പനികൾ ഒരുലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി അടയ്ക്കണം. സഹകരണനിയമപ്രകാരം രജിസ്ട്രർചെയ്ത സ്ഥാപനങ്ങൾക്കും ലൈസൻസിന് അപേക്ഷിക്കാം. സംസ്ഥാന സർക്കാരുകളോ അവർ ചുമതലപ്പെടുത്തുന്ന ഏജൻസികളോ ആണ് ലൈസൻസ് നൽകേണ്ടത്. സംസ്ഥാന സർക്കാർ അനുവദിച്ചാൽ യാത്രക്കാരെ കൊണ്ടുപോകാൻ സ്വകാര്യവാഹനങ്ങളും ഉപയോഗിക്കാം.

  Also Read- മുൻമന്ത്രിമാർക്കെതിരായ അന്വേഷണാനുമതി; വിജിലന്‍സ് ഡയറക്ടറെ ഗവര്‍ണര്‍ വിളിപ്പിച്ചു

  ഓൺലൈൻ പോളിസി നടപ്പാകുന്നതോടെ നിലവിലുള്ള പെർമിറ്റ് വ്യവസ്ഥ അപ്രസക്തമാകും. കോൺട്രാക്റ്റ് ക്യാരേജ് പെർമിറ്റുള്ള ബസുകൾ പ്രത്യേകം ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോകുന്നത് റൂട്ട് ബസ് പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനമാണ്. ഇതുപയോഗിച്ചാണ് അനധികൃത ബസുകൾ മോട്ടോർവാഹനവകുപ്പ് തടഞ്ഞിരുന്നത്. എന്നാൽ, ഓൺലൈനിൽ ടിക്കറ്റ് വിൽക്കാനും യാത്രക്കാരെ കൊണ്ടുപോകാനും അനുമതി ലഭിച്ചതോടെ സംസ്ഥാന സർക്കാരിന് ഈ വാഹനങ്ങളിന്മേലുള്ള നിയന്ത്രണം നഷ്ടമാകും.
  Published by:Rajesh V
  First published: