ന്യൂഡൽഹി: കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അടിയന്തര നടപടികളുമായി കേന്ദ്ര സർക്കാരും. കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ: ഹർഷവർദ്ധൻ അറിയിച്ചു.
ഇതിനിടെ, ഡൽഹിയിൽ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽ കൺട്രോൾ റൂം തുറന്നുനമ്പർ: 011-23978046.
നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി അടിയന്തരയോഗം വിളിച്ചു ചേർത്തു. പുനൈ ഐ.സി.എം.ആറിൽ നിന്ന് മരുന്നുകൾ എറണാകുളത്തേക്ക് എത്തിക്കും.
ഇതിനിടെ, വവ്വാലുകളിൽ വൈറസ് സാനിധ്യം പരിശോധിക്കാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സംഘം കേരളത്തിലേക്ക് എത്തി. വനം വന്യജീവി വകുപ്പ് ഡയറക്ടർ ജനറലുമായി കേന്ദ്രആരോഗ്യ മന്ത്രി സംസാരിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.