• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ല': പി.എസ് ശ്രീധരന്‍ പിള്ള

സംസ്ഥാന സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടതെന്ന് ശ്രീധരൻപിള്ള

news18india
Updated: April 20, 2019, 2:57 PM IST
'ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ല': പി.എസ് ശ്രീധരന്‍ പിള്ള
ps sreedharan pilla
news18india
Updated: April 20, 2019, 2:57 PM IST
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാനാവില്ല. സംസ്ഥാന സര്‍ക്കാരിനാണ് അതിനുള്ള അധികാരം എന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമല വിഷയത്തിൽ നിയമപരമായ പരിരക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി കേരളത്തിലെ യോഗങ്ങളില്‍ ആവര്‍ത്തിച്ചതിനു പിന്നാലെയാണ് ശ്രീധരന്‍പിള്ളയുടെ നിലപാട് പ്രഖ്യാപനം. കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ആകില്ല. അങ്ങനെ പറയുന്നവര്‍ക്ക് അജ്ഞതയാണ്. സംസ്ഥാന സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടതെന്നും ശ്രീധരൻപിള്ള പറഞ്ഞു. പ്രചാരണം തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് ബിജെപി ഇതുവരെ പറഞ്ഞതിനെ ശ്രീധരന്‍പിള്ള തിരുത്തിയത്.

Also read: M.B രാജേഷിനെതിരെ ട്രോൾ'; ഫേസ്ബുക്ക് പേജ് അഡ്മിൻ മതനിന്ദ കേസിൽ അറസ്റ്റിൽ

ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നും ഭരണഘടനാ പരമായ സംരക്ഷണം നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ വച്ച് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ നിലപാട് പി.എസ് ശ്രീധരന്‍പിള്ള മാറ്റുകയായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമല വിശ്വാസ സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരും എന്നു പറഞ്ഞായിരുന്നു ഇതുവരെ ബിജെപിയുടെ പ്രചാരണം.
First published: April 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626