ന്യൂഡല്‍ഹി:കാട്ടുപന്നികളെ(Wild Boar) നിയന്ത്രണമില്ലാതെ വേട്ടയാടാനുളള അനുമതി (permission to hunt) പൗരന്മാര്ക്ക് നല്കാന് കഴിയില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി. പൗരന്മാര്ക്ക് വേട്ടക്കുളള അനുമതി നല്കിയാല് ഗുരുതരപ്രശ്നമുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. നിയന്ത്രണങ്ങളില്ലാതെ കാട്ടുപന്നി വേട്ട അനുവദിക്കാനാവില്ലെന്നും
വനംമന്ത്രി എ കെ ശശീന്ദ്രനുമായുള്ള കാട്ടിക്കാഴ്ചയില് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി. വന്യമൃഗ ശൈല്യം പരിഹരിക്കുനതിന് മറ്റ് വഴികള്‍ ആലോചിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി എ.കെ.ശശീന്ദ്രന് ഡല്‍ഹിയില്‍ പറഞ്ഞു.കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചല് ഗുണത്തെക്കാള്‍ ദോഷം ചെയ്യാന്‍ സാധ്യത ഉണ്ടെന്ന ആശങ്കയാണ് കേന്ദ്രമന്ത്രി പങ്കു വെച്ചത്.
ഈ സാഹചര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന് പരിശോധിക്കാം എന്ന് മന്ത്രി ഉറപ്പ് നല്കി. ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തി വിഷയം പരിഹരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.കേരളം നേരിടുന്ന ഗൗരവമായ വിഷയം കേന്ദ്രത്തെ അറിയിച്ചതായും, അഞ്ചു കൊല്ലത്തേക്കുള്ള പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ട ചെലവിന്റ ഒരു പങ്ക് കേന്ദ്രവും വഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായും ശശീന്ദ്രന് പറഞ്ഞു. പശ്ചിമഘട്ട മേഖല സന്ദര്‍ശിക്കാന്‍ വനം മന്ത്രി സന്നദ്ധ അറിയിച്ചിട്ടുണ്ട്. അടുത്ത മാസത്തോടെ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് കേരളത്തിലെത്തി കാര്യങ്ങള്‍ പരിശോധിക്കും.
വനാതിര്‍ത്തികളുടെ സംരക്ഷണം പ്രധാനമാണ്. വന്യജീവികളെ കാട്ടില്‍ തന്നെ നിലനിര്‍ത്താന്‍ ഉള്ള സംവിധാനം ഒരക്കും. വനാതിര്‍ത്തികളുടെ സംരക്ഷണം പ്രധാനമാണ്. വന്യജീവികളെ കാട്ടില്‍ തന്നെ നിലനിര്‍ത്താന്‍ ഉള്ള സംവിധാനം ഒരുക്കും
കുളങ്ങള്‍, തടയണകള്‍ നിര്‍മ്മിക്കും,വനമേഖലയുടെ മലിനീകരണം ഒഴിവാക്കും,ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കും, കൂടുതല്‍ ഫോറസ്റ്റ് ഓഫീസുകള്‍ നിര്‍മ്മിക്കും, നിരീക്ഷണ രീതി വര്‍ധിപ്പിക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന് ഡല്‍ഹിയില്‍ പറഞ്ഞു.കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുളള വ്യവസ്ഥകള്‍ ഉദാരമാക്കിയിട്ടും സംസ്ഥാനത്തെ മലയോര മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്.
ശല്യം കൂടുതലുളള പ്രദേശങ്ങളില്‍ പന്നിയെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊന്നൊടുക്കാനുളള അനുമതി തേടി സംസ്ഥാനം നല്കിയ അപേക്ഷയില്‍ കേന്ദ്രം ഇത് വരെ തീരുമാനം എടുത്തിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു വനം മന്ത്രി എ.കെ ശശീന്ദ്രന് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.