'പോയിന്റ് ഓഫ് കോൾ' പദവിയില്ല: കണ്ണൂർ വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര സ്വപ്നങ്ങൾ തൽക്കാലം നടക്കില്ല
ഉത്തര മലബാറിന്റെ പൊതുവികസനത്തിന് വേണ്ടിയുള്ള പദ്ധതികളോട് കേന്ദ്രസർക്കാർ പുറംതിരിഞ്ഞ് നില്‍ക്കരുതെന്നും കെ.സുധാകരൻ എം.പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കണ്ണൂർ വിമാനത്താവളം
- News18
- Last Updated: November 22, 2019, 7:53 AM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന് 'പോയിന്റ് ഓഫ് കോൾ' പദവി നൽക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കെ.സുധാകരൻ എം.പിയുടെ ചോദ്യത്തിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. മട്ടന്നൂരിലേക്ക് റെയിൽവേ ലൈനും പരിഗണിക്കുന്നില്ല.
'പോയിന്റ് ഓഫ് കോൾ' പദവി ലഭിച്ചാൽ അന്താരാഷ്ട്ര വിമാന കമ്പനികൾക്ക് കണ്ണൂരിൽ നിന്ന് സർവീസുകൾ ആരംഭിക്കാനും പ്രവർത്തനം നടത്താനും കഴിയും. എന്നാൽ, ഇത് പരിഗണനയിൽ ഇല്ലന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. എയർപോർട്ടിന് സമീപത്ത് മട്ടന്നൂരിൽ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് അപേക്ഷ കിട്ടിയിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലും മറുപടി നല്കി. കാരുണ്യ പദ്ധതിയിലേക്ക് ശ്രീചിത്ര മെഡിക്കല്‍ സെന്ററും; പദ്ധതിയില്‍ ചേരാനുള്ള സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചു
ഉത്തര മലബാറിന്റെ പൊതുവികസനത്തിന് വേണ്ടിയുള്ള പദ്ധതികളോട് കേന്ദ്രസർക്കാർ പുറംതിരിഞ്ഞ് നില്‍ക്കരുതെന്നും കെ.സുധാകരൻ എം.പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 'കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജില്ലാ ആസ്ഥാനത്ത് നിന്നും എത്തിച്ചേരുന്നതിന് മട്ടന്നൂരിലേക്ക് റെയിൽവേ ലൈൻ ആവശ്യമാണ്. അത് തുടങ്ങണമെന്ന് നിവേദനത്തിലൂടെയും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും നിരന്തരം ആവശ്യപ്പെട്ടിട്ടും അനുകൂല സമീപനമല്ല കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്'. കെ സുധാകരൻ എംപി പ്രസ്താവനയിൽ ആരോപിച്ചു.
റൂൾ 377 പ്രകാരം വിഷയം പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
'പോയിന്റ് ഓഫ് കോൾ' പദവി ലഭിച്ചാൽ അന്താരാഷ്ട്ര വിമാന കമ്പനികൾക്ക് കണ്ണൂരിൽ നിന്ന് സർവീസുകൾ ആരംഭിക്കാനും പ്രവർത്തനം നടത്താനും കഴിയും. എന്നാൽ, ഇത് പരിഗണനയിൽ ഇല്ലന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. എയർപോർട്ടിന് സമീപത്ത് മട്ടന്നൂരിൽ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് അപേക്ഷ കിട്ടിയിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലും മറുപടി നല്കി.