• HOME
  • »
  • NEWS
  • »
  • kerala
  • »
  • Mofiya Parveen|ആലുവ സമരത്തിലെ തീവ്രവാദ പരാമർശം പോലീസിന് തലവേദനയാകുന്നു; ദേശീയ അന്വേഷണ ഏജൻസികൾ വിശദീകരണം തേടിയതായി സൂചന

Mofiya Parveen|ആലുവ സമരത്തിലെ തീവ്രവാദ പരാമർശം പോലീസിന് തലവേദനയാകുന്നു; ദേശീയ അന്വേഷണ ഏജൻസികൾ വിശദീകരണം തേടിയതായി സൂചന

ആലുവ സമരം ഹൈജാക്ക് ചെയ്യാൻ ഏതെങ്കിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളോ അതിന്റെ പ്രവർത്തകരോ ലക്ഷ്യമിട്ടിരുന്നോയെന്നു അന്വേഷണം തുടങ്ങി.

  • Last Updated :
  • Share this:
കൊച്ചി: മോഫിയ പർവീണിന്റെ ആത്മഹത്യയുമായി (Mofiya Parveen Suicide)ബന്ധപ്പെട്ട് നടന്ന ആലുവ സമരത്തിലെ തീവ്രവാദ പരാമർശം പോലീസിന് തന്നെ തലവേദനയാകുന്നു. റിപ്പോർട്ടിൽ ദേശീയ അന്വേഷണ ഏജൻസികൾ വിശദീകരണം തേടിയതായി സൂചനയുണ്ട്. റിമാൻഡ് റിപ്പോർട്ടിലെ പരാമർശം നീക്കണമെന്ന ആവശ്യവുമായി അൻവർ സാദത്ത് എംഎൽഎ  മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സംഭവത്തിൽ കാരണക്കാരായ  പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തെങ്കിലും ഇതേ ചൊല്ലിയുള്ള വിവാദങ്ങൾ ശക്തമായി തുടരുകയാണ്.

ഇതിനിടയിലാണ്  പരാമർശത്തിൽ  വിശദീകരണം തേടി മറ്റ് അന്വേഷണ ഏജൻസികൾ രംഗത്ത് വരുന്നത്. ആലുവ സമരം ഹൈജാക്ക് ചെയ്യാൻ ഏതെങ്കിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളോ അതിന്റെ പ്രവർത്തകരോ ലക്ഷ്യമിട്ടിരുന്നോയെന്നു അന്വേഷണം തുടങ്ങി. തീവ്രവാദബന്ധ ആരോപണത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടിരുന്നു. റിമാൻഡ് റിപ്പോർട്ടിലെ പരാമർശം പോലീസ് പിൻവലിക്കാൻ തയ്യാറാകണമെന്നും അൻവർ സാദത്ത്  പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് എംഎൽഎ നിവേദനവും നൽകിയിട്ടുണ്ട്.

അതേസമയം മോഫിയ പര്‍വീണിന്റെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ആലുവ റൂറൽ എസ് പിയോട്  മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വിശദീകരണം ചോദിച്ചിരുന്നു. സമരക്കാര്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിയക്കാനുണ്ടായ സാഹചര്യവും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അച്ചടക്ക നടപടിക്ക് പിന്നാലെ ആലുവ സിഐ സി ഐ സൈജു കെ പൗലോസ് അവധിയില്‍ പ്രവേശിച്ചു. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിനായിആലുവ ഗസറ്റ് ഹൗസിൽ എത്തിയപ്പോൾ ആണ് പിണറായി വിജയൻ വിവരങ്ങൾ തേടിയത്.

മൊഫിയയുടെ ആത്മഹത്യയും അതിനെ തുടർന്ന്‌ പോലീസ് സ്വീകരിച്ച നിയമ നടപടിയും എസ് പി മുഖ്യമന്ത്രിയോട് പറഞ്ഞു. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരായ നടപടിയെ കുറിച്ചും വിശദീകരിച്ചു. പ്രതികൾക്ക് തീവ്രവാദബന്ധം ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ വരാൻ ഉണ്ടായ സാഹചര്യവും എസ് പി വ്യക്തമാക്കി. ഇത്തരം കാര്യങ്ങളിൽ പോലീസ് കൂടുതൽ ജാഗ്രത പാലിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മൊഫിയ പർവീണിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായ മുൻ സി ഐ സുധീറിനെ സസ്പെൻഡ് ചെയ്തിരുന്നു.
Also Read-Justice for Mofia|മോഫിയയുടെ ആത്മഹത്യ: തീവ്രവാദ ആരോപണ വിവാദങ്ങൾക്ക് പിന്നാലെ ആലുവ സി ഐ അവധിയിൽ

ഇതിനു പിന്നാലെയാണ് തീവ്രവാദം ബന്ധ ആരോപണ വിവാദത്തിൽ നടപടി. ആലുവ എം എൽ എ അൻവർ സാദത്ത് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ്. ഇതിൽ അന്വേഷണം പുരോഗമിക്കുമ്പോൾ ആണ് സിഐ സൈജുവിന്റെ  അവധി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി ഐ അവധിയിൽ പ്രവേശിച്ചിരിക്കുന്നത്. നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ എസ് ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കോൺഗ്രസ് ആലുവ എസ് പി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്.

Also Read-Justice for Mofia|മോഫിയയുടെ ആത്മഹത്യ: മുഖ്യമന്ത്രി എസ്പിയോട് വിശദീകരണം ചോദിച്ചു

സമരത്തിൽ പങ്കെടുത്ത  കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തോട്ടുമുഖം ആശാരിക്കുടിയില്‍ അല്‍ അമീന്‍, പള്ളിക്കുഴിയില്‍ അനസ്, എടയപ്പുറം മനയ്ക്കകലത്തുട്ട് നജീബ് എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സമരത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചു, ഡിഐജിയുടെ വാഹനത്തിനും ജലപീരങ്കിയ്ക്കും കേടുപാടുകള്‍ വരുത്തുക പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

ഇത് കൂടാതെയാണ് ഇവരുടെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്. ആരോപണം തള്ളിയ കോടതി ഇവർക്ക് ജാമ്യം നൽകിയിരുന്നു. പരാമർശം ഗൂഡ ലക്ഷ്യത്തോടെയാണന്ന് പോലീസിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം റേഞ്ച് ഡി  ഐ ജെ ചുമതലയുള്ള സഞ്ജീവ് കുമാർ ഗരുഡിനാണ് സസ്പെന്റ് ചെയ്തത്. ഇരുവർക്കുമെതിരെ വകുപ്പ് തല അന്വേഷണത്തിനും നിർദേശമുണ്ട്.
Published by:Naseeba TC
First published: