തിരുവനന്തപുരം: മധ്യബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത മോക്ക ചുഴലിക്കാറ്റ് അതിതീവ്രമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. താമിഴ്നാടുൾപ്പെടെയുള്ള കിഴക്കൻ തീരസംസ്ഥാനങ്ങളിൽ അതീവജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ അടുത്ത മൂന്നു ദിവസം പരക്കെ മഴകിട്ടുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മോക്ക ചുഴലിക്കാറ്റ് അതിതീവ്രമായതിനെ തുടർന്ന് മത്സ്യബന്ധനത്തിനും കപ്പൽയാത്രക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മോക്ക ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ തമിഴ്നാട്, ശ്രീലങ്ക, ആന്‍ഡമാന്‍ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം.
മണിക്കൂറില്‍ 175 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. തിരമാല മൂന്നര മീറ്ററോളം ഉയരുമെന്നും മുന്നറിയിപ്പുണ്ട്. മിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്ര, ഒഡിഷ, ബംഗാള്‍, ആന്‍ഡമാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ ബംഗ്‌ളാദേശിലെ കോക്സ്ബസാറിന് സമീപം കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cyclone, Cyclone Mocha, Kerala Rain Alert