• HOME
  • »
  • NEWS
  • »
  • kerala
  • »
  • CENTRAL TEAM EXPRESSES SERIOUS CONCERN ON HIGH TPR IN KOZHIKODE NJ TV

കോവിഡ് രോഗ വ്യാപനത്തിൽ ആശങ്കയറിച്ച് കേന്ദ്രസംഘം; വഴിതടഞ്ഞ് കോൺഗ്രസ്സ് പ്രവർത്തകർ

കോഴിക്കോട് ജില്ലയിൽ ടി .പി. ആർ  നിരക്ക് ഉയർന്ന് നിൽക്കുന്നതിൽ കേന്ദ്ര സംഘം ആശങ്ക അറിയിച്ചു.

News18

News18

  • Share this:
കോഴിക്കോട്: കോവിഡ്  സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായാണ് കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച പഠനസംഘാംഗങ്ങൾ ജില്ലയിലെത്തിയത്. കലക്ടറേറ്റില്‍ ജില്ലാ  ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയുമായും  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയ സംഘം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി. കൂടുതൽ വാക്സിൻ വേണമെന്ന ആവശ്യം ജില്ലാ ഭരണകൂടത്തിന് വേണ്ടി കളക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി കേന്ദ്ര സംഘത്തെ അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ ടി .പി. ആർ  നിരക്ക് ഉയർന്ന് നിൽക്കുന്നതിൽ കേന്ദ്ര സംഘം ആശങ്ക അറിയിച്ചു. കൊവിഡ് പരിശോധന വർധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്നത് വേഗത്തിൽ പൂർത്തിയാക്കാനും, ജില്ലയിലെ കോവിഡ് പ്രതിരോധം ശക്തമാക്കുവാനുമാണ് കേന്ദ്ര സംഘത്തിന്റെ നിർദേശം. കൊവിഡ് പരിശോധന വർധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്നത് വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം കോഴിക്കോട് ചാലിയം കുടുംബാരോഗ്യ കേന്ദ്രം സന്ദർശിക്കാനെത്തിയ സംഘത്തെ വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വഴിയിൽ തടഞ്ഞു. സി പി ഐ എമ്മുകാർക്ക് മാത്രമാണ് വാക്സിൻ വിതരണമെന്ന് ആരോപിച്ചാണ് കോഴിക്കോട് ചാലിയത്ത് കോൺഗ്രസ് പ്രവർത്തകർ കേന്ദ്ര സംഘത്തെ തടഞ്ഞത്. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ മാറ്റി. ഇതേ പരാതിയുമായി ബിജെപി പ്രവർത്തകരും കുടുംബാരോഗ്യ കേന്ദ്രത്തിന്  മുൻപിൽ പ്രതിഷേധം നടത്തിയിരുന്നു.

പത്തനംത്തിട്ട ജില്ലയിൽ സന്ദർശനം നടത്തിയ സംഘം പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് സംഘം വിലയിരുത്തി. എങ്കിലും വീടുകൾ വഴിയുള്ള രോഗവ്യാപനം ശ്രദ്ധിക്കുവാൻ കർശന നിർദേശം നൽകി. ജില്ലയിലെ വിവധ പ്രദേശങ്ങളും സംഘം നേരിട്ട് സന്ദർശനം നടത്തി.

Also Read- Covid 19 | സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍ 15ന് മുകളില്‍ 323 പ്രദേശങ്ങള്‍; മരണം 56

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഡി.എം സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി. രവീന്ദ്രൻ ,  കോഴിക്കോട് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. രഘു എന്നിവരാണ് കോഴിക്കോട് ജില്ലയിലേക്ക്  നിയോഗിക്കപ്പെട്ട ടീം. ജില്ലയിലെ കോവിഡ് വ്യാപന നിരക്കും സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാ സംവിധാനങ്ങളും വാക്സിനേഷൻ പുരോഗതിയും സംബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതർ വിശദീകരിച്ചു.

യോഗത്തില്‍ അഡീഷണല്‍ ഡി.എം.ഒ മാരായ ഡോ. പീയൂഷ് എം, ഡോ. എന്‍.രാജേന്ദ്രന്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ  ഡോ. എ നവീന്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. മോഹന്‍ദാസ്, നോഡല്‍ ഓഫിസര്‍ ഡോ. അനുരാധ ,കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ഗോപകുമാര്‍, വിവിധ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രദേശങ്ങളും സംഘം സന്ദർശിച്ചു.

തിരുവനന്തപുരത്ത് എത്തുന്ന സംഘം ആരോഗ്യമന്ത്രി വീണാ ജോർജുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. രോഗ പ്രതിരോധത്തിന് കൂടുതൽ വാക്സിൻ വേണമെന്ന ആവശ്യമായിരിക്കും കേന്ദ്ര സംഘത്തെ സംസ്ഥാനം അറിയിക്കുക.
Published by:Naseeba TC
First published:
)}