ഇന്റർഫേസ് /വാർത്ത /Kerala / Kerala Rain Alert| സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; ഏഴു ജില്ലകള്‍ വെള്ളപ്പൊക്കബാധിതമെന്ന് കേന്ദ്ര ജല കമ്മീഷൻ

Kerala Rain Alert| സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; ഏഴു ജില്ലകള്‍ വെള്ളപ്പൊക്കബാധിതമെന്ന് കേന്ദ്ര ജല കമ്മീഷൻ

news18

news18

Kerala Rain Alert| കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ജല കമ്മീഷൻ മുന്നിറിയിപ്പ് നല്‍കുന്നു

  • Share this:

തിരുവനന്തപുരം: കേരളത്തിൽ ഏഴ് ജില്ലകൾ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജല കമ്മീഷൻ. വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കോട്ടയം, തൃശൂർ എന്നീ ജില്ലകൾ വെള്ളപ്പൊക്ക ബാധിതമാണെന്നാണ് കേന്ദ്ര ജല കമ്മീഷന്‍റെ അറിയിപ്പ്.

കേരളത്തിൽ ഇന്നും നാളെയും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പെരിയാർ, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റ്യാട്ടി എന്നീ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ജല കമ്മീഷൻ വെള്ളപ്പൊക്ക മുന്നിറിയിപ്പ് നല്‍കുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

നാളെ കഴിഞ്ഞ് മഴയുടെ ശക്തി കുറയാനാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. എന്നാല്‍, കാറ്റിന്റെ വേഗതയും മാറ്റവും അനുസരിച്ച് ഇതിൽ മാറ്റങ്ങൾ ഉണ്ടാകാം. അതിനാൽ ബുധനാഴ്ച്ച ശേഷവും കേരളത്തിൽ മഴ ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പില്‍ പറയുന്നു.

First published:

Tags: Heavy rain forcast in kerala, Kerala flood, Kerala rains, Pampa dam, Pampa Dam Open