• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരളത്തിന് 3048 കോടി രൂപയുടെ അധികസഹായം

news18
Updated: December 6, 2018, 4:52 PM IST
കേരളത്തിന് 3048 കോടി രൂപയുടെ അധികസഹായം
news18
Updated: December 6, 2018, 4:52 PM IST
ന്യൂഡൽഹി : കേരളത്തിന് 3048.39 കോടി രൂപയുടെ അധിക സഹായം നൽകാൻ കേന്ദ്രം. പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് സഹായം നൽകാനാണ് തീരുമാനം.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 5616 കോടി രൂപ ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് രണ്ട് നിവേദനം നൽകിയിരുന്നു. ആദ്യഘട്ടത്തിൽ 100 കോടിയും പിന്നീട് 500 കോടിയും ചേർത്ത് 600 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്രം അനുവദിച്ചത്. പ്രളയത്തിൽ വന്ന നഷ്ടങ്ങൾ കണക്കിലെടുത്താണ് തുക.

ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.
Loading...

അയോധ്യാ വിധി പറഞ്ഞപ്പോൾ ഫൈസാബാദ് കോടതിയിൽ കുരങ്ങെത്തിയിരുന്നോ ?

5616 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് രണ്ടു നിവേദനങ്ങളാണ് കേരളം കേന്ദ്രത്തിന് നൽകിയത്. രണ്ടായിരം കോടി രൂപയുടെ അടിയന്തര സഹായവും ആവശ്യപ്പെട്ടു. കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സെക്രട്ടറി ഉന്നത തല സമിതിയോട് ശുപാർശ ചെയ്തത് 2500 കോടിയുടെ സഹായമാണ്. എന്നാൽ ഇത് 3048.39 കോടി രൂപയായി വർദ്ധിപ്പിക്കാൻ ആഭ്യന്തര, ധന, കൃഷി മന്ത്രിമാരും സെക്രട്ടറിമാരും പങ്കെടുത്ത ഉന്നതതല സമിതി യോഗം തീരുമാനിക്കുകയായിരുന്നു.

ഇതോടെ നേരത്തെ നൽകിയ അറുനൂറ്‌ കോടി രൂപ സഹിതം കേരളത്തിന് ആകെ ലഭിക്കുന്ന കേന്ദ്ര സഹായം 3648 കോടി രൂപയായി. സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് അനുവദിച്ച 562.42 കോടി രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക് അനുവദിക്കാൻ കെന്ദ്രം അനുമതി നൽകിയിരുന്നു.

First published: December 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍