• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരളത്തിന് കോച്ച് ഫാക്ടറി ഇല്ല : പാലക്കാട് റെയില്‍കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു

news18india
Updated: June 13, 2018, 3:26 PM IST
കേരളത്തിന് കോച്ച് ഫാക്ടറി ഇല്ല : പാലക്കാട് റെയില്‍കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു
news18india
Updated: June 13, 2018, 3:26 PM IST
ന്യൂഡല്‍ഹി : പാലക്കാട് റെയില്‍കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. പുതിയ കോച്ച് ഫാക്ടറികള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കിയതോടെ വര്‍ഷങ്ങളായി കേരളം പ്രതീക്ഷയര്‍പ്പിക്കുന്ന പദ്ധതിയാണ് ഇല്ലാതായിരിക്കുന്നത്.

2008-09 ലെ റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയില്‍, 2012-13 ലെ ബജറ്റിലാണ് സംയുക്ത മാതൃകയിലോ പൊതുസ്വകാര്യ പങ്കാളിത്തതോടെയോ കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാകുമെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. ഈ ഉറപ്പില്‍ നിന്നാണ് ഇപ്പോള്‍ പിന്‍മാറിയിരിക്കുന്നത്. പാലക്കാട് എംപി എംബി രാജേഷ് അയച്ച കത്തിന് മറുപടിയായാണ് പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന കാര്യം റെയില്‍ മന്ത്രി പീയുഷ് ഗോയലും സഹമന്ത്രി രാജന്‍ ഗോസെന്നും അറിയിച്ചത്. ഇക്കാര്യം രേഖാമൂലം തന്നെ ഇവര്‍ എംപിയെ അറിയിച്ചിട്ടുണ്ട്.

പദ്ധതിക്കായി കേരളം നിരന്തരം സമ്മര്‍ദ്ധം ചെലുത്തിയിട്ട് പോലും നിലവിലും സമീപ ഭാവിയിലും ആവശ്യമായ കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ തന്നെ സംവിധാനമുണ്ടെന്ന് കാര്യം ചൂണ്ടിക്കാട്ടിയാണ് റെയില്‍വേ പദ്ധതി ഉപേക്ഷിച്ചതായി അറിയിച്ചിരിക്കുന്നത്. പുതിയ ഫാക്ടറികള്‍ വേണമോയെന്നു ഉചിതമായ സമയത്ത് മാത്രമേ പരിശോധിക്കൂവെന്നും കേന്ദ്രമന്ത്രിമാര്‍ അറിയിച്ചിട്ടുണ്ട്.
First published: June 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍