നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • EXCLUSIVE: 'കേരളത്തോട് കേന്ദ്രം വിവേചനം കാണിക്കില്ല'; കേരള ബിജെപിയിൽ അഴിച്ചുപണി ആവശ്യമില്ലെന്ന് വി മുരളീധരൻ

  EXCLUSIVE: 'കേരളത്തോട് കേന്ദ്രം വിവേചനം കാണിക്കില്ല'; കേരള ബിജെപിയിൽ അഴിച്ചുപണി ആവശ്യമില്ലെന്ന് വി മുരളീധരൻ

  പാർട്ടിയിൽ പുതിയ ഒരു അധികാരകേന്ദ്രമായി പ്രവർത്തിക്കില്ലെന്നും വി.മുരളീധരൻ ന്യൂസ് 18നോട് പറഞ്ഞു...

  വി മുരളീധരൻ

  വി മുരളീധരൻ

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: കേന്ദ്ര സർക്കാർ കേരളത്തോട് വിവേചനം കാട്ടില്ലെന്ന് നിയുക്ത കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പ്രളയ ദുരിതാശ്വാസത്തിൽ കേരളത്തോട് അവഗണന കാട്ടിയിട്ടില്ല. മുഖ്യമന്ത്രി സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നതിനെ കാര്യമായി കാണുന്നില്ലെന്നും വി. മുരളീധരൻ ന്യൂസ് 18നോട് പറഞ്ഞു. എല്ലാ വിഭാഗങ്ങൽക്കും ഒരുപോലെ പ്രാധാന്യം നൽകി പ്രവർത്തിക്കും. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

   ബിജെപിയിൽ അഴിച്ചുപണി ആവശ്യമില്ല

   കേരളത്തിലെ ബിജെപിയിൽ ഇപ്പോൾ അഴിച്ചുപണി ആവശ്യമില്ലെന്ന് മുരളീധരൻ പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും അഴിച്ചുപണി നടത്താറില്ല. പാർട്ടിയിൽ പുതിയ ഒരു അധികാരകേന്ദ്രമായി താൻ പ്രവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

   ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പുകൾ; പ്രാദേശിക പ്രാതിനിധ്യം ഉറപ്പാക്കി രണ്ടാം മോദി മന്ത്രിസഭ
   First published: