HOME » NEWS » Kerala »

വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണം: ഡാമിൽ വെള്ളമില്ല; ആറു സംസ്ഥാനങ്ങൾക്ക് വരൾച്ചാ മുന്നറിയിപ്പ്

റിസർവോയറുകളിൽ ശരാശരിയേക്കാളും 20 ശതമാനം ജലനിരപ്പ് താഴ്ന്നതിനെ തുടർന്നാണ് വരൾച്ചാ മുന്നറിയിപ്പ് സംസ്ഥാനങ്ങൾക്ക് നൽകിയത്.

news18
Updated: May 18, 2019, 9:14 AM IST
വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണം: ഡാമിൽ വെള്ളമില്ല; ആറു സംസ്ഥാനങ്ങൾക്ക് വരൾച്ചാ മുന്നറിയിപ്പ്
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: May 18, 2019, 9:14 AM IST
  • Share this:
ന്യൂഡൽഹി: അണക്കെട്ടുകളിൽ ജലനിരപ്പ് അപകടകരമായ വിധത്തിൽ താഴുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ഏഴു സംസ്ഥാനങ്ങൾക്ക് വരൾച്ചാ മുന്നറിയിപ്പ്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ് നാട്, കർണാടക, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കാണ് കഴിഞ്ഞയാഴ്ചയാണ് കത്ത് അയച്ചത്.

വെള്ളം കരുതലോടെ ഉപയോഗിക്കണമെന്നാണ് ഈ സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കേന്ദ്ര ജല കമ്മീഷൻ അംഗം എസ്. കെ ഹാൽദർ അറിയിച്ചതാണ് ഇക്കാര്യം.

റിസർവോയറുകളിൽ ശരാശരിയേക്കാളും 20 ശതമാനം ജലനിരപ്പ് താഴ്ന്നതിനെ തുടർന്നാണ് വരൾച്ചാ മുന്നറിയിപ്പ് സംസ്ഥാനങ്ങൾക്ക് നൽകിയത്.

കഴിഞ്ഞ 10 വർഷത്തേതിലും കുറവാണ് ഇത്. ഡാമുകൾ നിറയുന്നതു വരെ ഡാമുകളിലെ വെള്ളം കുടിക്കുന്നതിനു വേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. രാജ്യത്തുടനീളമുള്ള 91 പ്രധാനപ്പെട്ട റിസർവോയറുകളിലെ ജലനിരപ്പ് കേന്ദ്ര ജല കമ്മീഷൻ നിരീക്ഷിച്ചു വരികയാണ്.

91 റിസർവോയറുകളിലെ ആകെ സംഭരണശേഷി 161.993 ബില്യൺ ക്യുബിക് മീറ്ററാണ്. എന്നാൽ, നിലവിൽ 35.99 ബില്യൺ ക്യുബിക് മീറ്റർ മാത്രമാണ് സംഭരിച്ചിരിക്കുന്ന വെള്ളം. രാജ്യത്തിന്‍റെ തെക്കു, പടിഞ്ഞാറൻ മേഖലകളെയാണ് വരൾച്ച കൂടുതലായി ബാധിക്കുക. ഇതിനിടയിൽ, സ്വകാര്യ കാലാവസ്ഥ നിരീക്ഷണകേന്ദ്രമായ സ്കൈമെറ്റ് വിദർഭ, മറാത്ത് വാഡ, വെസ്റ്റ് മധ്യ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ മഴ സാധാരണയിലും കുറവായിരിക്കുമെന്ന് നിരീക്ഷിച്ചു.

First published: May 18, 2019, 9:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories