HOME » NEWS » Kerala » CEO CONCERN OVER GIVING INFORMATION ON POSTAL BALLOT

പോസ്റ്റൽ ബാലറ്റ് കേസ്; രേഖകൾ നൽകുന്നത് രഹസ്യാത്മകതയെ ബാധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകള്‍ തെരഞ്ഞെടുപ്പിന്റെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്ന് ടിക്കാറാം മീണ ഹൈക്കോടതിയെ അറിയിച്ചു.

news18
Updated: June 18, 2019, 12:14 PM IST
പോസ്റ്റൽ ബാലറ്റ് കേസ്; രേഖകൾ നൽകുന്നത് രഹസ്യാത്മകതയെ ബാധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ
  • News18
  • Last Updated: June 18, 2019, 12:14 PM IST
  • Share this:
കൊച്ചി: പോസ്റ്റല്‍ ബാലറ്റ് കേസില്‍  ആശങ്ക അറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകള്‍
തെരഞ്ഞെടുപ്പിന്റെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്ന് ടിക്കാറാം മീണ ഹൈക്കോടതിയെ അറിയിച്ചു. രേഖകൾ നൽകണോ വേണ്ടയോയെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം.

also read: ആകാശ ഗംഗ 2: കോവിലകത്തെ ഭയപ്പാടുകളുടെ ചുരുളഴിക്കാൻ ഇറങ്ങുന്ന പെൺകുട്ടിയുടെ കഥ

ഫോം12, 13 എന്നിവയാണ് കേസന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റൽ ബാലറ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പൊലീസുകാരന്റെ അപേക്ഷയാണ് ഫോം12. പോസ്റ്റൽ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തി ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രത്തിനൊപ്പമാണ് കൈമാറുന്നത്.

ഈ സാക്ഷ്യപത്രമാണ് ഫോം13. ഇവ നൽകുന്നത് വോട്ടിംഗിന്റെ അടിസ്ഥാന സ്വഭാവമായ രഹസ്യാത്മകതയെ ബാധിക്കാനിടയുണ്ടെന്നാണ് മീണ കോടതിയെ അറിയിച്ചിരിക്കുന്നത്.

ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. അതേസമയം  കേസ് അന്വേഷണവുമായി സഹകരിക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
First published: June 18, 2019, 12:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories