തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ച ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ സ്ഥലപരിമിതിയുടെ പേരില്‍ കയര്‍ത്ത് സംസാരിച്ച ബിജെപി നേതാക്കളോട് ഷൗട്ട് ചെയ്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ. തന്റെ ഓഫീസില്‍ വന്ന് തന്നോട് ദേഷ്യപ്പെടാന്‍ നിങ്ങള്‍ക്ക് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു.
യോഗം നടക്കുന്നത് ആവശ്യത്തിന് സ്ഥല സൗകര്യമുള്ളിടത്തല്ല എന്നതാണ് പരാതിക്കിടയാക്കിയത്. സ്ഥലപരിമിതി ചൂണ്ടിക്കാട്ടിയ ബിജെപി നേതാക്കള്‍ രോഷം പ്രകടിപ്പിക്കുകയായിരുന്നു. കുറേ ഹാളുകള്‍ ഉള്ള ഓഫീസില്‍ അവ തുറന്നുകൂടേയെന്നായിരുന്നു ബിജെപി നേതാക്കളുടെ ചോദ്യം.
അതേസമയം ശബരിമലയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചാല്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ നിലപാടിനോടു ബിജെപി കടുത്ത എതിര്‍പ്പാണ് അറിയിച്ചിട്ടുള്ളത്.
ബിജെപി പ്രതിനിധികല്‍ക്ക് പിന്നാലെ സിപിഎമ്മിനെ പ്രതിനിധീകരിച്ച് യോഗത്തിനെത്തിയ ആനത്തലവട്ടം ആനന്ദന് ഉള്‍പ്പടെയുള്ള മറ്റ് പാര്‍ട്ടികളുടെ നേതാക്കളും ഈ പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇവിടെയാണ് താന്‍ യോഗം വിളിച്ചതെന്നും ഇവിടെത്തന്നെ യോഗം നടക്കുമെന്നുമുള്ള നിലപാടായിരുന്നു ടീക്കാറാം മീണ സ്വീകരിച്ചത്. 11 രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.
മതത്തിന്റെ പേരില്‍ വോട്ടു തേടരുതെന്ന നിലപാട് സര്‍വകക്ഷി യോഗത്തിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവര്‍ത്തിച്ചിരുന്നു. ശബരിമല ശാസ്താവിന്റെ പേരില്‍ വോട്ടു തേടില്ലെന്നും എന്നാല്‍ ശബരിമലയില്‍ ഉണ്ടായ നീതികേടു തുറന്നുകാട്ടുമെന്നും യോഗശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയിലെ സര്‍ക്കാര്‍ വീഴ്ച പ്രചരണമാക്കുമെന്നു യോഗത്തില്‍ കോണ്‍ഗ്രസും പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.