നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • CF Thomas | 'പൊതുപ്രവർത്തനത്തിൽ ധാർമിക മൂല്യങ്ങൾക്ക് വലിയ വില കൽപിച്ച നേതാവ്'; അനുശോചിച്ച് മുഖ്യമന്ത്രി

  CF Thomas | 'പൊതുപ്രവർത്തനത്തിൽ ധാർമിക മൂല്യങ്ങൾക്ക് വലിയ വില കൽപിച്ച നേതാവ്'; അനുശോചിച്ച് മുഖ്യമന്ത്രി

  നാടിന്റെ വികസനത്തിന് വേണ്ടി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും യോജിക്കാൻ തയാറായിരുന്ന നേതാവാണ് സിഎഫ് തോമസെന്നും മുഖ്യമന്ത്രി.

  cf thomas

  cf thomas

  • Share this:
   തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും ചങ്ങനാശേരി എംഎൽഎയുമായ സി.എഫ് തോമസിന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവർത്തിക്കുന്ന അദ്ദേഹം, നാടിന്റെ വികസനത്തിന് വേണ്ടി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും യോജിക്കാൻ തയാറായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

   പൊതുപ്രവർത്തനത്തിൽ ധാർമിക മൂല്യങ്ങൾക്ക് വലിയ വില കൽപ്പിച്ച നേതാവാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി. കുറച്ചു കാലമായി രോഗബാധിതനായിരുന്ന അദ്ദേഹം ആരോഗ്യ പ്രശ്നങ്ങളെ അവഗണിച്ച് പൊതുപ്രവർത്തനം തുടരുകയായിരുന്നു. പതിറ്റാണ്ടുകളായി സി.എഫുമായി അടുത്ത ബന്ധമുണ്ട്.

   രാഷ്ട്രീയ പ്രവർത്തനത്തിലെന്ന പോലെ പെരുമാറ്റത്തിലും അദ്ദേഹം അങ്ങേയറ്റം മാന്യത പുലർത്തി. നിര്യാണം മൂലം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കുമുള്ള ദു:ഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

   തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിഎഫ് തോമസ് ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്. കുറച്ചുദിവസം മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

   കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനാണ്. കേരള കോണ്‍സിലെ പിളര്‍പ്പിനു പിന്നാലെ തോമസ്, ജോസഫ് പക്ഷത്തേക്ക് മാറിയിരുന്നു. 2001-2006 കാലത്ത് യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്നു. ഖാദി, ഗ്രാമ വികസന വകുപ്പാണ് സി.എഫ് തോമസ് കൈകാര്യം ചെയ്തിരുന്നത്.

   ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായി കെ.എസ്.യു പ്രവർത്തകനായി 1956 ലാണ് സി.എഫ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.   1964 ൽ കേരള കോൺഗ്രസിൽ ചേർന്ന അദ്ദേഹം പാർട്ടിയുടെ സ്ഥാപകാംഗമാണ്. കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
   Published by:Gowthamy GG
   First published:
   )}