CF Thomas | വളരെ ആദരണീയനായ നിയമസഭാംഗമാണ് സിഎഫ് തോമസെന്ന് ഗവർണർ; അനുശോചിച്ച് കെ. സുരേന്ദ്രനും

നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവർത്തിച്ച സിഎഫ് തോമസ് പൊതുപ്രവർത്തനത്തിലെ ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

News18 Malayalam | news18-malayalam
Updated: September 27, 2020, 1:45 PM IST
CF Thomas | വളരെ ആദരണീയനായ നിയമസഭാംഗമാണ് സിഎഫ് തോമസെന്ന് ഗവർണർ; അനുശോചിച്ച് കെ. സുരേന്ദ്രനും
സിഎഫ് തോമസ്
  • Share this:
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും എം.എല്‍.എയുമായിരുന്ന സി.എഫ്. തോമസിന്റെ മരണത്തില്‍ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും അനുശോചനം രേഖപ്പെടുത്തി.

വളരെ ആദരണീയനായ നിയമസഭാംഗവും രാഷ്ട്രീയ നേതാവുമാണ് സിഎഫ് തോമസെന്ന് ഗവർണർ. ട്വിറ്ററിലാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

മുൻ ഗ്രാമവികസന മന്ത്രി സി എഫ് തോമസ് എം‌എൽ‌എയുടെ നിര്യാണത്തിൽ ഖേദിക്കുന്നു. അദ്ദേഹം വളരെ ആദരണീയനായ നിയമസഭാംഗവും രാഷ്ട്രീയ നേതാവുമാണ്. ദുഃഖിതരായ കുടുംബത്തെ എന്റെ അനുശോചനം അറിയിക്കുന്നു- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.





നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവർത്തിച്ച സിഎഫ് തോമസ് പൊതുപ്രവർത്തനത്തിലെ ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ എതിരാളികളോട് പോലും അദ്ദേഹം അങ്ങേയറ്റം മാന്യത പുലർത്തിയിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കുമുള്ള ദു:ഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ വ്യക്തമാക്കി.

ഞായറാഴ്ച രാവിലെയാണ് സിഎഫ് തോമസ് അന്തരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനാണ്. കേരള കോണ്‍സിലെ പിളര്‍പ്പിനു പിന്നാലെ തോമസ്, ജോസഫ് പക്ഷത്തേക്ക് മാറിയിരുന്നു.

2001-2006 കാലത്ത് യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്നു. ഖാദി, ഗ്രാമ വികസന വകുപ്പാണ് സി.എഫ് തോമസ് കൈകാര്യം ചെയ്തിരുന്നത്.



സിഎഫ് തോമസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല എന്നിവർ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
Published by: Gowthamy GG
First published: September 27, 2020, 1:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading