നാട്ടിലെത്താൻ സൈക്കിളിൽ യാത്രതിരിച്ച് കുടിയേറ്റ തൊഴിലാളികൾ; അഞ്ചംഗ സംഘത്തെ പിടികൂടി ചടയമംഗലം പൊലീസ്

യാത്രയ്ക്കുള്ള പാസോ രേഖകളോ ഇല്ലാത്തതിനാൽ ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി

News18 Malayalam | news18-malayalam
Updated: May 24, 2020, 10:34 AM IST
നാട്ടിലെത്താൻ സൈക്കിളിൽ യാത്രതിരിച്ച് കുടിയേറ്റ തൊഴിലാളികൾ; അഞ്ചംഗ സംഘത്തെ പിടികൂടി ചടയമംഗലം പൊലീസ്
cycle
  • Share this:
കൊല്ലം: സ്വന്തം നാട്ടിൽ എത്തണമെന്ന ആഗ്രഹത്തിനു മുന്നിൽ വലിയ ദൂരം ഒന്നുമല്ലെന്ന് തോന്നി. തിരുവനന്തപുരത്തു നിന്ന് അസമിലേക്ക് 3500 കിലോമീറ്റർ താണ്ടി വീട്ടിലെത്തണമെന്ന ആഗ്രഹത്തിലാണ് കുടിയേറ്റ തൊഴിലാളികൾ യാത്ര ആരംഭിച്ചത്. എന്നാൽ കൊല്ലം ജില്ലയിലെ നിലമേൽ എത്തിയപ്പോഴേക്കും ഇവർ ചടയമംഗലം പൊലീസിന്റെ പിടിയിലായി.

യാത്രയ്ക്കുള്ള പാസോ രേഖകളോ ഇല്ലാത്തതിനാൽ ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. സൈക്കിളുകൾ പൊലീസ് കസ്റ്റഡിയിലുമായി. തിരുവനന്തപുരം ആര്യനാടുള്ള അസം സ്വദേശികളായ അതിഥി തൊഴിലാളികളാണ് സൈക്കിളിൽ നാട്ടിലേക്കു പുറപ്പെട്ടപ്പോൾ പൊലീസിന്റെ പിടിയിലായത്. വൈകിട്ട് അഞ്ചു മണിയോടെ തിരിച്ച ഇവർ രാത്രി ഒൻപതോടെ നിലമേൽ എത്തി.

TRENDING:ബോംബ് സ്ഫോടനത്തിലൂടെ യോഗി ആദിത്യനാഥിനെ കൊല്ലും; ഭീഷണിപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ[NEWS]LockDown|വിവാഹം നീണ്ടുപോകുന്നു; ക്ഷമനശിച്ച വധു വീട്ടിൽ നിന്ന് ഒളിച്ചോടി; 80 കിലോമീറ്റർ നടന്ന് വരന്റെ അടുത്തെത്തി[NEWS]Eid-ul-Fitr 2020: നോമ്പിന്‍റെ വിശുദ്ധിയിൽ വിശ്വാസികൾ; ഇന്ന് ഈദുൽ ഫിത്തർ; സമ്പൂർണ ലോക്ക്ഡൗണിൽ ഇളവ്[NEWS]
പരിശോധനയിൽ ഏർപ്പെട്ടിരുന്ന എസ്ഐയുടെ ശ്രദ്ധയിൽപെട്ടതോടെ ഇവരോടു വിവരങ്ങൾ തിരക്കി. നാട്ടിലേക്കു പോകുന്നവരാണെന്നും രേഖകൾ ഇല്ലെന്നും പരിശോധനയിൽ മനസ്സിലായി. ആയൂർ, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെങ്കാശി, തിരുനെൽവേലി, ചെന്നൈ വഴി പോകാനായിരുന്നു തീരുമാനം.

ആരോഗ്യ, റവന്യു വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തി ഇവരെ തലച്ചിറയിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ഇവിടെ 14 ദിവസം കഴിയണം. ഇതിനു ശേഷം ഇവരുടെ കരാറുകാരനെ വിളിച്ചുവരുത്തി ഇയാൾക്കൊപ്പം തിരികെ തിരുവനന്തപുരത്തേക്ക് അയയ്ക്കും.
First published: May 24, 2020, 10:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading