PSCയെ തകർക്കാൻ ഗൂഢശ്രമം: ആരോപണങ്ങൾ തള്ളി ചെയർമാൻ എം.കെ.സക്കീർ

ആഭ്യന്തര വിജിലൻസ് അല്ലാത്ത ഏജൻസി അന്വേഷിച്ചാൽ വർഷങ്ങളായി തുടരുന്ന നടപടിക്രമങ്ങളുടെ രഹസ്യ സ്വഭാവം ഇല്ലാതാകും

news18
Updated: July 30, 2019, 12:22 PM IST
PSCയെ തകർക്കാൻ ഗൂഢശ്രമം: ആരോപണങ്ങൾ തള്ളി ചെയർമാൻ എം.കെ.സക്കീർ
M.K. Sakeer
  • News18
  • Last Updated: July 30, 2019, 12:22 PM IST IST
  • Share this:
തിരുവനന്തപുരം: പി എസ് സിയെ തകർക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നതെന്ന് ചെയര്‍മാന്‍ എം.കെ.സക്കീർ. പി എസ് സിയുടെ വിശ്വാസ്യത അടക്കം ചോദ്യം ചെയ്ത് നിലവിൽ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ന്യൂസ്18 ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പിഎസ് സിയുമായി ബന്ധപ്പെട്ട് പുറത്തുനിന്നുള്ള ഏജൻസികളുടെ അന്വേഷണം അനുവദിച്ചാൽ പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യത ഇല്ലാതാകുമെന്നാണ് പിഎസ് സി ചെയർമാൻ പറയുന്നത്. അത്യന്തം രഹസ്യ സ്വഭാവത്തിൽ നടത്തുന്ന പല നടപടിക്രമങ്ങളിലും പിഎസ് സി അംഗങ്ങൾക്ക് പോലും പ്രവേശനമില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ ആഭ്യന്തര വിജിലൻസ് അല്ലാത്ത ഏജൻസി അന്വേഷിച്ചാൽ വർഷങ്ങളായി തുടരുന്ന നടപടിക്രമങ്ങളുടെ രഹസ്യ സ്വഭാവം ഇല്ലാതാകുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

Also Read-'മുഖ്യമന്ത്രി അരിശപ്പെട്ടിട്ട് കാര്യമില്ല; യുവാക്കളുടെ ആശാ കേന്ദ്രമായ പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്'

കുറ്റമറ്റ ആഭ്യന്തര അന്വേഷണമാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയ എം.കെ സക്കീർ, ആരോപണങ്ങൾ സ്ഥാപനത്തെ തകർക്കാനുള്ള ഗൂഢശ്രമമാണെന്നാണ് ആരോപിക്കുന്നത്.

യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിൽ ഉൾപ്പെട്ട പ്രതികൾ പിഎസ്‌സി പ്രസിദ്ധീകരിച്ച സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയിലെ ആദ്യ റാങ്കുകളിൽ ഇടം നേടിയതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ പിഎസ് സിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ അടക്കം രംഗത്തെത്തിയിരുന്നു. പരീക്ഷ ക്രമക്കേടുകൾ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഈ സാഹചര്യത്തിലാണ് പി എസ് സി ചെയർമാന്റെ പ്രതികരണം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 30, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍