FACT CHECK: ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്റെ ചിത്രം 'വെബ്‌സൈറ്റിലില്ല'; കാരണം ഇതാണ്

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാലാണ് വിഎസിന്റെ ചിത്രം വെബ്‌സൈറ്റില്‍ നിന്ന് നീക്കിയതെന്നാണ് യാഥാര്‍ഥ്യം

news18
Updated: May 17, 2019, 9:33 AM IST
FACT CHECK: ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്റെ ചിത്രം 'വെബ്‌സൈറ്റിലില്ല'; കാരണം ഇതാണ്
വി.എസ് അച്യുതാനന്ദൻ
  • News18
  • Last Updated: May 17, 2019, 9:33 AM IST
  • Share this:
തിരുവനന്തപുരം: ഭരണ പരിഷ്‌കരണ കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്ന് കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്റെ ചിത്രം നീക്കിയിരിക്കുകയാണ്. കമ്മീഷന്‍ അംഗങ്ങളുടെ ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുമ്പോഴാണ് സൈറ്റില്‍ നിന്ന് ചെയര്‍മാനെ നീക്കിയത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസിന്റെ ചിത്രം സൈറ്റില് നിന്ന് നീക്കിയത് പലരും ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാലാണ് വിഎസിന്റെ ചിത്രം വെബ്‌സൈറ്റില്‍ നിന്ന് നീക്കിയതെന്നാണ് യാഥാര്‍ഥ്യം.

മുന്‍ മുഖ്യമന്ത്രിയായ വിഎസ് ക്യാബിനറ്റ് പദവിയോടെയാണ് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായത്. അതുകൊണ്ട് തന്നെ പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ചിത്രങ്ങള്‍ സൈറ്റില്‍ നിന്ന് നീക്കുകയായിരുന്നു. കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റല്‍ നിന്നും ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ നീക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

Also Read: കള്ളവോട്ടിനെ തുടർന്ന് റീപോളിംഗ്; നാല് ബൂത്തുകളിൽ പ്രചാരണവുമായി രാഷ്ട്രീയ പാർട്ടികൾ

സംസ്ഥാന സര്‍ക്കാരിന്റയും കേന്ദ്ര സര്‍ക്കാരിന്റെയും കീഴില്‍ വരുന്ന ഓര്‍ഗനൈസേഷനുകള്‍, കമ്മീഷനുകള്‍, കമ്മിറ്റികള്‍ എന്നിവയ്‌ക്കെല്ലാം പെരുമാറ്റ ചട്ടം ബാധകമാണ്. അതുകൊണ്ടാണ് വിഎസിന്റെ ചിത്രം ഭരണ പരിഷ്‌കരണ കമ്മീഷന്‍ സൈറ്റില്‍ നിന്ന് നീക്കപ്പെട്ടത്.

നിലവില്‍ കമ്മീഷന്‍ അംഗങ്ങളായ സിപി നായര്‍ ഐഎഎസ്, നീല ഗംഗാധരന്‍ ഐഎഎസ്, മെമ്പര്‍ സെക്രട്ടറിയായ ഷീലാ തോമസ് ഐഎഎസ് എന്നിവരുടെ ചിത്രങ്ങളാണ് വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് കമ്മീഷന്‍ എന്ന വെബ്‌സൈറ്റിന്റെ ഹോം പേജില്‍ തന്നെ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് കമ്മീഷന്‍ ചെയര്‍മാനെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിഎസിന്റെ ചിത്രമില്ല എന്നത് ചര്‍ച്ചായവുകയായിരുന്നു.

2016 ആഗസ്റ്റിലായിരുന്നു മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസിനെ ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത്. ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനാക്കിയാല്‍ അത് ഇരട്ട പദവിയായി കണക്കാക്കപ്പെടുമെന്നതിനാല്‍ 1951 ലെ നിയമം ഭേദഗതി ചെയ്തായിരുന്നു വിഎസിനെ ക്യാബിനറ്റ് റാങ്ക് നല്‍കി അന്ന് നിയമിക്കുന്നത്.
First published: May 17, 2019, 7:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading