നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഓഫീസ് മനപ്പൂര്‍വം പൂട്ടിയിട്ടില്ല; ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടിയിരുന്നത് തന്റെ സാന്നിധ്യത്തില്‍ വേണമായിരുന്നു; ചെയർപേഴ്സൺ അജിത തങ്കപ്പന്‍

    ഓഫീസ് മനപ്പൂര്‍വം പൂട്ടിയിട്ടില്ല; ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടിയിരുന്നത് തന്റെ സാന്നിധ്യത്തില്‍ വേണമായിരുന്നു; ചെയർപേഴ്സൺ അജിത തങ്കപ്പന്‍

    തൃക്കാക്കര  നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ നിര്‍ണായക തെളിവായ സി സി ടി വി ദ്യശ്യങ്ങള്‍ വിജിലന്‍സ് സംഘം പിടിച്ചെടുത്തു

    News18 Malayalam

    News18 Malayalam

    • Share this:
    കൊച്ചി: തൃക്കാക്കര നഗരസഭയിലെ വിജിലൻസ് പരിശോധന തടസ്സപ്പെടുത്തിയിട്ടില്ലെന്ന് ചെയർപേഴ്സൺ അജിത തങ്കപ്പൻ. താൻ ബോധപൂർവ്വം ഓഫീസ് പൂട്ടിയിട്ട എന്ന പ്രചരണം തെറ്റാണ്. വൈകിട്ട് 4.50 വരെ ഓഫീസിൽ ഉണ്ടായിരുന്നു. മടങ്ങിയ ശേഷമാണ് ചെയർപേഴ്സണിന്റെ മുറി തുറക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചത്. ഈ സമയത്ത് തിരികെ എത്തുന്നതിനുള്ള അസൗകര്യം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നതായും അജിത തങ്കപ്പൻ പറഞ്ഞു. ദൃശ്യങ്ങൾ പരിശോധിക്കേണ്ടിയിരുന്നത് അന്ന് ഓഫീസിൽ ഉണ്ടായിരുന്നപ്പോൾ ആയിരുന്നുവെന്നും അജിത വ്യക്തമാക്കി

    തൃക്കാക്കര  നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ നിര്‍ണായക തെളിവായ സി സി ടി വി ദ്യശ്യങ്ങള്‍ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. ദ്യശ്യങ്ങള്‍ പരിശോധിച്ച ശേഷം പണം കൈപ്പറ്റിയെന്ന് പരാതി നല്‍കിയ കൗണ്‍സിലര്‍മാരില്‍ നിന്നടക്കം വിജിലന്‍സ് സംഘം മൊഴി രേഖപ്പെടുത്തും. ഓണസമ്മാനമായി നഗരസഭ അംഗംങ്ങള്‍ക്ക് 10000 രൂപ വീതം നല്‍കിയെന്ന പരാതിയില്‍ നിര്‍ണായക തെളിവായിരുന്നു ചെയര്‍പേഴ്‌സന്റെ ഓഫീസിലെ സി  സി ടി ക്യാമറ ദ്യശ്യങ്ങള്‍. ഇന്നലെ വൈകിട്ട് നഗരസഭ ഓഫീസിലെത്തിയെങ്കിലും ചെയര്‍പേഴ്‌സന്റെ ഓഫീസ് പൂട്ടിയതിനാല്‍ ഇതെടുക്കാന്‍ വിജിലന്‍സ് സംഘത്തിനായിരുന്നില്ല.

    തുടര്‍ന്ന് സൈബര്‍ സംഘത്തിന്റെ സഹായത്തോടെയാണ് ഈ ദ്യശ്യങ്ങള്‍ വീണ്ടെടുത്തത്. പണം കൈപ്പറ്റിയെന്ന് പരാതി ഉന്നയിച്ച കൗണ്‍സിലര്‍മാര്‍ ഓഫീസിലെത്തി മടങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ് . പണം തിരികെ നല്‍കാന്‍ എത്തിയതെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇവരില്‍ നിന്നും വിജിലന്‍സ് സംഘം മൊഴ്ി രേഖപ്പെടുത്തും. ഇതിന് ശേഷമാകും ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനില്‍ നിന്നും മൊഴി രേഖപ്പെടുത്തണമോയെന്ന് വിജിലന്‍സ് തീരുമാനിക്കുക .

    Also Read-പണക്കിഴി വിവാദം : സി സി ടി വി ക്യാമറ ദൃശ്യങ്ങൾ പിടിച്ചെടുത്ത് വിജിലൻസ്

    പണക്കിഴി വിവാദത്തിനു ശേഷം തൃക്കാക്കര നഗരസഭയിൽ ചേർന്ന അടിയന്തര കൗൺസിലിന്റെ  യോഗത്തിൽ നാടകീയ രംഗങ്ങൾ ആണ് അരങ്ങേറിയത്. യോഗത്തിന് ഒരു മണിക്കൂർ മുമ്പ് ഹാളിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ പ്രതിപക്ഷം മറ്റൊരു വാതിൽ മുദ്രാവാക്യം വിളികളുമായി ഉപരോധിക്കുകയും ചെയ്തു. നഗരസഭയുടെ പിൻവാതിലിലൂടെ എത്തിയ നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പനെ  കൗൺസിൽ യോഗം നടക്കേണ്ട ഹാളിലേക്ക് കടത്തിവിടാതെ പ്രതിപക്ഷം പ്രതിഷേധിച്ചു.

    Also read- പണക്കിഴി വിവാദം; ചെയര്‍പേഴ്‌സണ്‍ ഓഫീസ് പൂട്ടി മടങ്ങി ; തൃക്കാക്കര നഗരസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

    ഇതോടെ യുഡിഎഫ് അംഗങ്ങൾ ഹെൽത്ത് ഇൻസ്പെക്ടറുടെ മുറിയിൽ കയറി.   ഇവിടെ വെച്ച് കൗൺസിൽ യോഗം ചേർന്നുവെന്ന് നഗരസഭാ അധ്യക്ഷ അജിത അവകാശപ്പെട്ടു.  എന്നാൽ സെക്രട്ടറി യോഗത്തിനെത്തിയിരുന്നില്ല. ചട്ടപ്രകാരം സെക്രട്ടറി പകരം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ യോഗം നിയന്ത്രിച്ചെന്നാണ് നഗരസഭാ അധ്യക്ഷയുടെ അവകാശവാദം. പ്രതിപക്ഷത്തിന്റെ അഭ്യാസം തന്നോട് വേണ്ടന്ന് വെല്ലുവിളിയ്ക്കുകയും ചെയ്തു. പൊലീസ് സംരക്ഷണത്തിലാണ് നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ എത്തിയത്.  നടപടികൾ പൂർത്തിയാക്കി ഭരണപക്ഷത്തിന്റെ പോലീസിന്റേയും സഹായത്തോടെ പുറത്തെത്തിയ അജിതാ തങ്കപ്പൻ ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിൽ സ്ഥലത്തു നിന്ന് പോകുകയും ചെയ്തു.
    Published by:Jayesh Krishnan
    First published:
    )}