നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചാലക്കുടിയില്‍ ഇന്നസെന്റിനെ വേണ്ടെന്ന് മണ്ഡലം കമ്മിറ്റിയിലെ ഭൂരിപക്ഷവും; പിന്തുണച്ചത് മൂന്നുപേര്‍ മാത്രം

  ചാലക്കുടിയില്‍ ഇന്നസെന്റിനെ വേണ്ടെന്ന് മണ്ഡലം കമ്മിറ്റിയിലെ ഭൂരിപക്ഷവും; പിന്തുണച്ചത് മൂന്നുപേര്‍ മാത്രം

  പി രാജിവ്, മുന്‍ എംഎ എ സാജുപോള്‍ എന്നിവരുടെ പേരാണ് മണ്ഡലം കമ്മിറ്റി ചാലക്കുടിയില്‍ മുന്നോട്ടുവയ്ക്കുന്നത്.

  innocent mp

  innocent mp

  • News18
  • Last Updated :
  • Share this:
   അങ്കമാലി: അങ്കമാലി സിപിഎം ഏരിയാകമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന പാര്‍ട്ടി ചാലക്കുടി പാര്‍ലമെന്റ് കമ്മറ്റി യോഗത്തില്‍ സിറ്റിങ്ങ് എംപി ഇന്നസെന്റിനെതിരെ ഉയര്‍ന്നത് ശക്തമായ വിമര്‍ശനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ഇന്നസെന്റിനെ മത്സരിപ്പിക്കേണ്ടെന്നാണ് മണ്ഡലം കമ്മിറ്റിയിലെ ഭൂരിഭാഗം പേരും പറഞ്ഞത്. വെറും മൂന്നുപേര്‍ മാത്രമായിരുന്നു ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചത്.

   മണ്ഡലത്തിലെ പൊതു പരിപാടികളില്‍ പോലും എംപി എന്ന നിലയില്‍ ഇന്നസെന്റ് പങ്കെടുക്കാതിരുന്നെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. എറണാകുളത്ത് പി രാജീവിനെ തന്നെ തീരുമാനിച്ചതോടെയാണ് ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്.

   Also Read: പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്; സിപിഎം സ്ഥാനാര്‍ഥിപ്പട്ടിക വീണ്ടും മാറിയേക്കും

    

   പി രാജിവ്, മുന്‍ എംഎ എ സാജുപോള്‍ എന്നിവരുടെ പേരാണ് മണ്ഡലം കമ്മിറ്റി ചാലക്കുടിയില്‍ മുന്നോട്ടുവയ്ക്കുന്നത്. പി രാജീവ് എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതോടെ ചാലക്കിടി വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്നിലേക്കെത്തി. ചാലക്കുടിയില്‍ ഇന്നസെന്റിനെ തന്നെ മത്സരിപ്പിക്കണമെന്ന നിര്‍ദേശമാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഉള്ളത്.

   എറണാകുളത്ത് യുഡിഎഫിനെതിരെ ശക്തമായ മത്സരം കാഴ്ച വയ്ക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് പി രാജീവിനെ സിപിഎം കളത്തില്‍ ഇറക്കുന്നത്. മുന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്ന നിലയില്‍
   പ്രവര്‍ത്തകര്‍ക്കിടയിലുള്ള സ്വാധീനവും മുന്‍ രാജ്യസഭാംഗം എന്ന നിലയിലെ പ്രവര്‍ത്തന പരിചയവും സിപിഎമ്മിന് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്.

   സ്വതന്ത്രരെ പരീക്ഷിച്ച് മടുത്ത എറണാകുളത്ത് ഏറെക്കാലത്തിനു ശേഷം രാഷ്ട്രീയ മല്‍സരത്തിന് സിപിഎം ഒരുങ്ങുന്നെന്ന പ്രത്യേകതയും രാജീവ് കളത്തിലിറങ്ങുന്നതോടെ കൈവരും.

   First published: