Boat Race | രാജപ്രമുഖൻ ട്രോഫി ചമ്പക്കുളം ചുണ്ടന്; കിരീടത്തിലേക്ക് തുഴയെറിഞ്ഞത് കേരള പൊലീസ്
Boat Race | രാജപ്രമുഖൻ ട്രോഫി ചമ്പക്കുളം ചുണ്ടന്; കിരീടത്തിലേക്ക് തുഴയെറിഞ്ഞത് കേരള പൊലീസ്
ശക്തമായ മത്സരത്തിനൊടുവിലാണ് നടുഭാഗം ചുണ്ടനെയും കാരിച്ചാലിനെയും പിന്നിലാക്കി ചമ്പക്കുളം ചുണ്ടൻ ഇത്തവണ രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിട്ടത്
Chambakkulam_Boat-race
Last Updated :
Share this:
ഓളപ്പരപ്പിൽ ആവേശം വിതറി വള്ളംകളി സീസണിന് തുടക്കമായി. കോവിഡ് കാരണം രണ്ടുവർഷത്തിലേറെയായി മുടങ്ങിയ വള്ളംകളിയുടെ ആവേശത്തിനായി പമ്പയാറ്റിൽ കൊടിയേറിയത്. രാജപ്രമുഖൻ ട്രോഫിക്കുവേണ്ടിയുള്ള ചമ്പക്കുളം മൂലം വള്ളംകളിയിൽ ചമ്പക്കുളം ചുണ്ടൻ ജേതാക്കളായി. കേരള പൊലീസാണ് ചമ്പക്കുളം ചുണ്ടന് വേണ്ടി തുഴയെറിഞ്ഞത്. ശക്തമായ മത്സരത്തിനൊടുവിലാണ് നടുഭാഗം ചുണ്ടനെയും കാരിച്ചാലിനെയും പിന്നിലാക്കി ചമ്പക്കുളം ചുണ്ടൻ ഇത്തവണ രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിട്ടത്. നടുഭാഗം ചുണ്ടൻ രണ്ടാമതെത്തിയപ്പോൾ, കാരിച്ചാൽ ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ വള്ളം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ലൂസേഴ്സ് ഫൈനലിൽ UBC കൈനകരിയുടെ ജവഹർ തായങ്കരി വിജയിച്ചു.
രാവിലെ 11.30 മുതലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്നും പാല്‍പ്പായസമടക്കുള്ള മൂലക്കാഴ്ചയുമായി ഉച്ചയ്ക്ക് ചമ്ബക്കുളം മഠത്തില്‍ ക്ഷേത്രത്തില്‍ എത്തിയ അമ്ബലപ്പുഴ സംഘത്തെ വഞ്ചിപ്പാട്ടിന്റെ അകമ്ബടിയോടെ സ്വീകരിച്ചു. പിന്നീട് നടന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരിയും ജലമേള കൊടിക്കുന്നില്‍ സുരേഷ് എംപിയും ഉദ്ഘാടനം ചെയ്തു. മാസ് ഡ്രില്ലിന് ശേഷം മൂന്ന് ഹീറ്റ്സിലായി ചുണ്ടന് വള്ളങ്ങളുടെ മത്സരം ആരംഭിക്കുകയായിരുന്നു.
മിഥുന മാസത്തിലെ മൂലം നാളിലാണ് പമ്പയാറ്റില്‍ ചമ്പക്കുളം വള്ളംകളി നടക്കുന്നത്. അമ്ബലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠക്കായി എത്തിച്ച വിഗ്രഹം ജലഘോഷയാത്രയായി കൊണ്ടുപോയതിന്റെ ചരിത്ര സ്മരണയിലാണ് നാലു ശതാബ്ദത്തിലേറെയായി മൂലം വള്ളംകളി നടത്തുന്നത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.