നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

  സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

  എറണാകുളം, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

  rain and thunder

  rain and thunder

  • Share this:
   തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും, ചൊവ്വാഴ്ച ഇടുക്കി, വയനാട് ജില്ലകളിലും, ബുധനാഴ്ച മലപ്പുറം ജില്ലയിലുമാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്.

   സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാനും സാധ്യതയുണ്ട്. ഒൻപത് ജില്ലകളിൽ ഇന്നലെ ഗ്രീൻ അലേർട്ടും പ്രഖ്യാപിച്ചിരുന്നു.

   Also read: കനത്ത ഇടിമിന്നലിനും മഴയ്ക്കും സാധ്യത; ഒരു ജില്ലയിൽ യെല്ലോ അലർട്ട്
   First published:
   )}