• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rain Alert| കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Rain Alert| കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കൂറ്റൻ തിരമാലകൾക്കും സാധ്യത

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

    യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:

    ശനിയാഴ്ച: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

    ഞായറാഴ്ച: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

    തിങ്കളാഴ്ച: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

    ചൊവ്വാഴ്ച: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

    കൂറ്റൻ തിരമാലകൾക്ക് സാധ്യത

    ജൂലൈ 31ന് രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 1.8 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം.

    മത്സ്യതൊഴിലാളി ജാഗ്രത നിർദേശം

    ജൂലൈ 31 മുതൽ ഓഗസ്റ്റ് 4 വരെ അറബിക്കടലിൽ കേരള, കർണാടക, ലക്ഷദ്വീപ്, മാലദ്വീപ്, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ (ഓഗസ്റ്റ് 2 മുതൽ 4 വരെ) എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ കടലിൽ പോകരുത്.

    TRENDING:തീർപ്പാകാതെ ഒന്നരലക്ഷത്തോളം ഫയലുകൾ; വീണ്ടും വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി[NEWS]Gold Smuggling Case | യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ റിലീഫ്; മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന[NEWS]ആദ്യമായി അച്ഛൻ കെട്ടിപ്പിടിച്ച് ഉമ്മ തന്ന നിമിഷം; സന്തോഷത്താൽ വിതുമ്പി സുരാജ് വെഞ്ഞാറമൂട്[PHOTOS]

    ജൂലൈ 31 മുതൽ ഓഗസ്റ്റ് 4 വരെ വരെ തെക്ക്-പടിഞ്ഞാറൻ അറബിക്കടലിലും ഓഗസ്റ്റ് 2 മുതൽ 4 വരെ മധ്യ പടിഞ്ഞാറൻ അറബിക്കടലും (ജൂലൈ 31 ന് മധ്യ-അറബിക്കടലിലും) മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യത. ഓഗസ്റ്റ് 2 മുതൽ 4 വരെ ആൻഡമാൻ കടൽ, തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യത.

    ഓഗസ്റ്റ് 1 മുതൽ 4 വരെ മഹാരാഷ്ട്ര തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യത. ജൂലൈ 31 മുതൽ ഓഗസ്റ്റ് 4 വരെ ഗൾഫ് ഓഫ് മാന്നാർ മേഖലയിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യത. ഈ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നു മുന്നറിയിപ്പുണ്ട്.
    Published by:Rajesh V
    First published: