Kerala Rain | ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിശക്തമായ മഴയ്ക്കു സാധ്യതയുള്ള കണ്ണൂർ, മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

News18 Malayalam | news18-malayalam
Updated: August 10, 2020, 7:34 AM IST
Kerala Rain | ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
News18
  • Share this:
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. അതേസമയം അടുത്ത ദിവസങ്ങളിൽ തീവ്രമഴയ്ക്കു സാധ്യതയില്ലെന്നും കാലാവസ്ഥാവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ള കണ്ണൂർ, മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്കു സാധ്യതയുള്ള കാസർകോട്, വയനാട്, കോഴിക്കോട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.

ബംഗാൾ ഉൾക്കടലിൽ രണ്ടാമതൊരു ന്യൂനമർദം കൂടി രൂപപ്പെട്ടുവെങ്കിലും ഇതു വടക്കുദിശയിൽ നീങ്ങുന്നതിനാൽ കേരളത്തിൽ സ്വാധീനമുണ്ടാകില്ല. അടുത്ത രണ്ടാഴ്ച അറബിക്കടലിലോ ബംഗാൾ ഉൾക്കടലിലോ ന്യൂനമർദങ്ങൾക്കു സാധ്യതയില്ലെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം.

You may also like:Kerala Rain| കോട്ടയത്ത് കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി [NEWS]അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം [NEWS] Menstrual Leave | 'ആർത്തവ അവധി'യുമായി സൊമാറ്റോ; വനിതാ ജീവനക്കാർക്ക് ഒരു വർഷം പത്ത് അവധി [NEWS]

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനം കാരണമാണ് കനത്തമഴ തുടരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു. ഒഡിഷ-ആന്ധ്രാപ്രദേശ് തീരത്താണ് ന്യൂനമർദം രൂപംകൊണ്ടത്. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തിയും കാറ്റിന്റെ വേഗവും കുറയും. മത്സ്യബന്ധനത്തിനുള്ള വിലക്ക് തിങ്കളാഴ്ചത്തേക്കുകൂടി നീട്ടി

അറബിക്കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് നിർദേശം. കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ 3.8 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പുലർത്തണം. ബോട്ട്, വള്ളം, വല ഇവ സുരക്ഷിതമായി കെട്ടിയിടണം.
Published by: Aneesh Anirudhan
First published: August 10, 2020, 7:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading