തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറുപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.മെയ് 13, 14 തീയതികളിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മെയ് 15 മുതൽ മെയ് 17 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കി.
ഇടിമിന്നല്‍ – ജാഗ്രത നിര്‍ദ്ദേശങ്ങള്‍
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
കുട്ടികള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Kerala Weather Update Today | സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
പവർഹൗസിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടു; മൂലമറ്റത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 2 പേര് മുങ്ങി മരിച്ചു
കെട്ടിട നിർമാണത്തിനു വേണ്ടിയെടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് ആറാംക്ലാസ് വിദ്യാർത്ഥി മരിച്ചു
Kerala weather update |കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത
മദ്യക്കുപ്പിയിൽ QR കോഡുമായി ബെവ്കോ;പാക്കിങ് മുതൽ ചിയേഴ്സ് പറയുന്നത് വരെയുള്ള വഴിയറിയാം; വ്യാജനെ അകറ്റാം
മുഖ്യമന്ത്രിയും സംഘവും അടുത്ത ആഴ്ച അമേരിക്കയിലേക്ക്; കേന്ദ്രം അനുമതി നൽകി
Latest News May 30 Live: വൈദ്യുതി നിരക്ക് ഇനി മാസംതോറും കൂടും; ഹോട്ടൽ ഉടമയുടെ കൊല: പ്രതികളെ അട്ടപ്പാടിയിലെത്തിച്ചു; ഈ മണിക്കൂറിലെ ഏറ്റവും പുതിയ വാർത്തകൾ
പൂമ്പാറ്റയും ഉറുമ്പുമല്ല, അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നും പിടിച്ചത് 16 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ
കോട്ടയം ചേനപ്പാടിയിൽ ഭൂമിക്കടിയിൽ സ്ഫോടന ശബ്ദം; എരുമേലി വിമാനത്താവളത്തിനുള്ള ഹിയറിങ് ജൂൺ 12 മുതൽ
Arikomban| കമ്പത്ത് അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
കോഴിക്കോട് വന്ദേഭാരതിന് മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു; ട്രെയിനിന്റെ മുൻഭാഗത്ത് തകരാർ