• HOME
  • »
  • NEWS
  • »
  • kerala
  • »
  • പുതുപ്പളളി പുണ്യാളനു മുന്നിൽ ഉമ്മൻചാണ്ടി; മകൻ ചാണ്ടി ഉമ്മന്റെ പുതിയ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം

പുതുപ്പളളി പുണ്യാളനു മുന്നിൽ ഉമ്മൻചാണ്ടി; മകൻ ചാണ്ടി ഉമ്മന്റെ പുതിയ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ആരോപണ നിഴലിലായതിനു പിന്നാലെ ആയിരുന്നു സോളാർ വിവാദകാലം ഓർമ്മപ്പെടുത്തി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തിയത്.

ചാണ്ടി ഉമ്മനും ഉമ്മൻ ചാണ്ടിയും

ചാണ്ടി ഉമ്മനും ഉമ്മൻ ചാണ്ടിയും

  • News18
  • Last Updated :
  • Share this:
    കോട്ടയം: പുതുപ്പള്ളിയിലെ ഗീവർഗീസ് പുണ്യാളനു മുന്നിൽ ഉമ്മൻ ചാണ്ടി നിൽക്കുന്ന ചിത്രം ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കി മാറ്റി മകൻ ചാണ്ടി ഉമ്മൻ. കഴിഞ്ഞദിവസം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടിയുള്ള സ്വർണക്കടത്ത് സംബന്ധിച്ച വാർത്തകൾ പുറത്തു വന്നപ്പോൾ പുതുപ്പള്ളിയിലെ പുണ്യാളനു മുന്നിൽ പ്രാർത്ഥിക്കുന്ന ഉമ്മൻ ചാണ്ടിയുടെ ചിത്രവും വൈറലായിരുന്നു.

    അതേസമയം, കഴിഞ്ഞദിവസം ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിൽ താനൊരു ദൈവവിശ്വാസിയാണെന്നും തനിക്ക് ആരോടും പരിഭവമില്ലെന്നും ഉമ്മ ചാണ്ടി കുറിച്ചിരുന്നു. എനിക്കുവേണ്ടി വളരെയധികം പേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും സത്യം ജയിക്കുമെന്നും പറഞ്ഞായിരുന്നു ഫേസ്ബുക്ക് കുറിപ്പ് അവസാനിച്ചത്.



    സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ആരോപണ നിഴലിലായതിനു പിന്നാലെ ആയിരുന്നു സോളാർ വിവാദകാലം ഓർമ്മപ്പെടുത്തി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തിയത്.

    You may also like:രോഗികളുടെ എണ്ണത്തിൽ ഇന്നും റെക്കോഡ്; ഇന്ന് 301പേർക്ക് കോവിഡ് സ്ഥിരീകരിച്ചു [NEWS]സ്വർണ്ണക്കടത്തിലൂടെ എത്തിയ പണം സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിലവുകൾക്ക്: ടിഎൻ പ്രതാപൻ [NEWS] സംശയങ്ങൾ ദൂരീകരിക്കപ്പെടണം; ഏത് ഉന്നതർക്ക് പങ്കുണ്ടെങ്കിലും ശിക്ഷ ഉറപ്പാക്കണമെന്ന് സിപിഐ [NEWS]

    "മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. പക്ഷേ അന്നത്തെ ആരോപണങ്ങളോടും അതിനോടുള്ള എന്റെയും സര്‍ക്കാരിന്റെയും സമീപനവും ഇന്നത്തെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ജനങ്ങള്‍ തിരിച്ചറിയും." എന്നും ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
    Published by:Joys Joy
    First published: