• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉമ്മന്‍ചാണ്ടിക്ക് മക്കള്‍ ചികിത്സ നിഷേധിച്ചെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് ചാണ്ടി ഉമ്മന്‍; ചികിത്സ ജർമ്മനിയിൽ

ഉമ്മന്‍ചാണ്ടിക്ക് മക്കള്‍ ചികിത്സ നിഷേധിച്ചെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് ചാണ്ടി ഉമ്മന്‍; ചികിത്സ ജർമ്മനിയിൽ

അമേരിക്കയില്‍ മാത്രമല്ല ജര്‍മ്മനിയിലും മികച്ച അലോപ്പതി ചികിത്സ ലഭിക്കും. അത് അപ്പയ്ക്ക് ലഭ്യമാക്കും. കുടുംബത്തെയും ഓര്‍ത്തഡോക്സ് സഭയെയും ചികിത്സയുടെ കാര്യവുമായി ബന്ധപ്പെട്ട് ആരും വലിച്ചിഴയ്ക്കരുതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു

  • Last Updated :
  • Share this:
    മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മക്കള്‍ ചികിത്സ നിഷേധിച്ചെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം വസ്തുതാ വിരുദ്ധമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും  ചികിത്സയ്ക്കായി ജർമ്മനിയ്ക്കു കൊണ്ടു പോകുമെന്നും മകന്‍ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

    നിലവിൽ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മകൻ ചാണ്ടി ഉമ്മൻ ന്യൂസ് 18 നോട് പറഞ്ഞു. ശബ്ദം നേരിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ട്..കുടുംബം ചികിത്സ നിഷേധിച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും കുടുംബത്തിന് കടുത്ത വേദന ഉണ്ടാക്കിയതായും ചാണ്ടി ഉമ്മൻ പറഞ്ഞു.
    ... വിശ്വാസത്തെ ചികിത്സയുമായി ബന്ധിപ്പിക്കരുത്... ചീഫ് സെക്രട്ടറി ഇന്നലെ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തിയതായും ചാണ്ടി ഉമ്മൻ പറഞ്ഞു.

    ചില ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ എറണാകുളം രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി വിട്ടതിന് ശേഷം അദ്ദേഹം വിശ്രമിത്തിലാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

    'ഭാരത് ജോഡോ യാത്രയില്‍ ആയിരുന്ന എന്നോട് അപ്പയ്ക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് വീട്ടില്‍ നിന്ന് അറിയിച്ചപ്പോള്‍ തന്നെ രാഹുല്‍ ഗാന്ധി തന്നോട് മടങ്ങി പോകാന്‍ നിര്‍ദേശിക്കുകയും മികച്ച ചികിത്സ എവിടെ ലഭിക്കുമെന്ന് ്അന്വേഷിക്കുകയും ചെയ്തു. ജര്‍മ്മിനിയില്‍ മികച്ച അലോപ്പതി ചികിത്സ ലഭിക്കുമെന്ന് അദ്ദേഹത്തെ അറിയിച്ചെന്നും' ചാണ്ടി ഉമ്മന്‍ പറഞ്ഞു.

    അമേരിക്കയില്‍ മാത്രമല്ല ജര്‍മ്മനിയിലും മികച്ച അലോപ്പതി ചികിത്സ ലഭിക്കും. അത് അപ്പയ്ക്ക് ലഭ്യമാക്കും. കുടുംബത്തെയും ഓര്‍ത്തഡോക്സ് സഭയെയും ചികിത്സയുടെ കാര്യവുമായി ബന്ധപ്പെട്ട് ആരും വലിച്ചിഴയ്ക്കരുത്. സമീപ കാലത്തെ തെരഞ്ഞെടുപ്പുകളില്‍ വരെ അദ്ദേഹം സജീവമായിരുന്നു. അന്നത്തെ ആരോഗ്യസ്ഥിതി തന്നെയാണ് ഇപ്പോഴും ഉള്ളത്. രാജഗിരിയിലെ പരിശോധന ഫലങ്ങളെല്ലാം തൃപ്തികരമാണ്.

    കേരള സമൂഹത്തിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടാകും അത് കൊണ്ടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
    Published by:Arun krishna
    First published: