• HOME
  • »
  • NEWS
  • »
  • kerala
  • »
  • CHANDY OOMMEN DISTRIBUTES SMARTPHONES IN ATTAPPADI KM TV

അട്ടപ്പാടിയിൽ സ്മാർട് ഫോണുകൾ വിതരണം ചെയ്ത് ചാണ്ടി ഉമ്മൻ; തണലേകാം കരുത്തേകാം എന്ന പദ്ധതിയുടെ ഭാഗമായാണ്‌ വിതരണം.

ഓണ്‍ലൈന്‍ പഠനത്തിന് പ്രതിസന്ധി നേരിടുന്നവരെ സഹായിക്കുന്നതിനായി ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് തണലേകാം കരുത്തേകാം.

തണലേകാം കരുത്തേകാം എന്ന പദ്ധതിയുടെ ഭാഗമായി സ്മാര്‍ട് ഫോണുകള്‍ വിതരണം ചെയ്തത്.

തണലേകാം കരുത്തേകാം എന്ന പദ്ധതിയുടെ ഭാഗമായി സ്മാര്‍ട് ഫോണുകള്‍ വിതരണം ചെയ്തത്.

  • Share this:
അട്ടപ്പാടി പുതൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലേക്ക് പത്തു സ്മാര്‍ട് ഫോണുകള്‍ വിതരണം ചെയ്ത് ചാണ്ടി ഉമ്മന്‍. സ്‌ക്കൂളിലെ ഡിജിറ്റല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് വിതരണം. ചാണ്ടിഉമ്മന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തണലേകാം കരുത്തേകാം എന്ന പദ്ധതിയുടെ ഭാഗമായി സ്മാര്‍ട് ഫോണുകള്‍ വിതരണം ചെയ്തത്.

ഓണ്‍ലൈന്‍ പഠനത്തിന് പ്രതിസന്ധി നേരിടുന്നവരെ സഹായിക്കുന്നതിനായി ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് തണലേകാം കരുത്തേകാം എന്ന പദ്ധതി. പുതൂര്‍ സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ ചാണ്ടി ഉമ്മന്‍ സ്‌ക്കൂള്‍ അധികൃതര്‍ക്ക് ഫോണുകള്‍ കൈമാറി. പത്തു ഫോണുകള്‍ കൂടി പുതൂര്‍ സ്‌ക്കൂളിന് നല്‍കും. ഇത് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും.

Also read - പത്താംക്ലാസിൽ പഠിക്കുമ്പോൾ നാടുവിട്ട വിദ്യാർത്ഥി, വർഷങ്ങൾക്കുശേഷം സ്കൂളിലെത്തി; 108 മൊബൈൽ ഫോണുമായി

ഇതിന് പുറമെഅട്ടപ്പാടിയില്‍ ഓണ്‍ലൈന്‍ പഠനത്തിന് പ്രതിസന്ധി നേരിടുന്ന 15 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സ്മാര്‍ട് ഫോണുകള്‍ നല്‍കുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. അട്ടപ്പാടിയിലെ മറ്റു സ്‌ക്കൂളുകളിലെ കുട്ടികള്‍ക്കാണ് ഫോണുകള്‍ നല്‍കുക.

Also read - സെൽഫിയെടുക്കൽ മാത്രമല്ല; മൊബൈൽ ക്യാമറയുടെ അധികമാർക്കും അറിയാത്ത 5 ഗുണങ്ങൾ

കഴിഞ്ഞ ദിവസം 58 ഫോണുകള്‍ കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്തതായി ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ഒരു ജില്ലയില്‍ 100 ഫോണുകള്‍ വിതരണം ചെയ്യാനാണ് ശ്രമം. ഇതിനായി വ്യക്തികളും സ്ഥാപനങ്ങളും സഹായിയ്ക്കുന്നുണ്ട്. അട്ടപ്പാടിയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ പി സി ബേബി, ഷാജു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രഞ്ജിത് ഷോളയൂര്‍, ബാബു മുരുകേശ് തുടങ്ങിയവര്‍ പങ്കെടുത്തു.
Published by:Karthika M
First published:
)}